ബഷീർ തിക്കോടി
ഹ്രസ്വവാക്യങ്ങളുടെ കടലാഴങ്ങൾ
യാദൃശ്ചികമായി കാഴ്ച നഷ്ട്ടപ്പെട്ട എഴുത്തുകാരി പിന്നീടുള്ള ഏതാണ്ട് മൂന്നു പതിറ്റാണ്ട് കാലംകൊണ്ട് പറഞ്ഞുകൊടുത്ത് എഴുതിച്ച ചെറിയ കഥകളും കവിതകളുമാണ് വാക്സ്ഥലി എന്ന പുസ്തകം. കാഴ്ചയില്ലാതെ പോയതിനു പുറമെ വന്നുചേർന്ന ഗുരുതര രോഗവും ശരീരത്തെ തളർത്തിയെങ്കിലും അക്ഷരങ്ങളും വാക്കുകളും കൂടിച്ചേരുന്ന ശക്തിയിൽ അവർ ജീവിച്ചു. അക്ഷരങ്ങളിലൂടെയുള്ള അതിജീവനത്തി