ബാബുരാജ് കളമ്പൂർ
നാട്ടുവഴിയിലെ നന്ത്യാർവട്ടങ്ങൾ – 3 : മറ്റക്കുഴിയിൽ പൗലോസും വിശ്വസുന്ദരി ക്ലിയോപാട്രയും
മറ്റക്കുഴിയിൽ പൗലോച്ചൻ മരിച്ചു. ഇന്നലെ രാത്രിയിലെപ്പഴോ. സ്വന്തം വീടിന്റെ പോർച്ചിൽ കിടന്ന്. ഇന്നു രാവിലെ പത്രക്കാരൻ സണ്ണിയാണ് ആദ്യം കണ്ടത്.
മക്കൾ വീടും പൂട്ടി കൊടൈക്കനാലിലേക്ക് ടൂറു പോയിരിക്കുകയായിരുന്നു. അപ്പനോട് അനിയന്റെ വീട്ടിലേക്കു പൊയ്ക്കൊള്ളാൻ...
നാട്ടുവഴിയിലെ നന്ത്യാർവട്ടങ്ങൾ – 2 മരിക്കാതിരിക്കാനുള്ള മരുന്ന്
പട്ടിണിക്ക് നെല്ലിക്കയുടെ രുചിയാണെന്നു ഞാനറിഞ്ഞത് സദാനന്ദനിലൂടെയാണ്. കയ്പ്പും ചവർപ്പും വിമ്മിഷ്ടത്തോടെ അനുഭവിക്കുകയും പിന്നീട് ഓർമ്മയുടെ തണുത്ത വെള്ളം കുടിക്കുമ്പോൾ മധുരിക്കുകയും ചെയ്യുമത്രെ. മുപ്പതുവർഷങ്ങൾക്കു ശേഷം ഇളവെയിൽപോലെ ചിരിച്ചുകൊണ്ട് അയാൾ ആ കഥ പറഞ്ഞു....
നാട്ടുവഴിയിലെ നന്ത്യാർവട്ടങ്ങൾ – 1 : കടത്തു തോണിക്കാരാ…
ഓർമ്മകളിൽ പഴയൊരു മഴക്കാലം.
ചുവന്നു കലങ്ങിയൊഴുകുന്ന പുഴ. നിറുത്താതെ പെയ്യുന്ന കർക്കിടകമഴ.
ആളുകൾ തിങ്ങിനിറഞ്ഞ്, ജലവിതാനത്തിനൊപ്പം ചാഞ്ചാടുന്ന ഒരു വള്ളം. വിടർത്തിപ്പിടിച്ച കുടകളുടെ കറുത്ത മേലാപ്പ്. അമരത്ത് തൊപ്പിക്കുട ചൂടി, തണുത്തു വിറച്ച് കടത്തുകാരൻ. അയാളുടെ...