അനൂപ് കക്കാട്
നീലക്കടലിൽ നിലാവ് പെയ്യുമ്പോൾ…
അത്ഭുതങ്ങൾ പ്രവർത്തിക്കാൻ കഴിവുള്ള ആ എഴുത്തുകാരൻ അവർക്കായി മാത്രം ഒരധ്യായം എഴുതി വച്ചിട്ടുണ്ടെങ്കിലോ? നിറയെ സ്വപ്നങ്ങൾ പൂക്കുന്ന താഴ്വരകളിലെവിടെയോ അവർക്ക് മാത്രമായി, പ്രണയിക്കാൻ ഒരു നനുത്ത സായന്തനം കരുതി വച്ചിട്ടുണ്ടെങ്കിലോ…!
മഴ പറയാൻ മറന്നത് …
ഇരുളിന്റെ മറവിൽ വീടുകളിലേയ്ക്ക് കടന്നുകയറിയ പുഴ കുടിയിറക്കിവിട്ട മനുഷ്യരുടെ തോരാത്ത കണ്ണുനീർ പോലെ മഴ അപ്പോഴും തിരിമുറിയാതെ പെയ്തുകൊണ്ടിരുന്നു…
പ്രണയ(പാ)താളം
“പ്രണയാർദ്രമായ നറുനിലാവൊഴുകിയ രാവുകളിലൊന്നിൽ, യമുനാതീരത്ത് കണ്ണന്റെ മടിയിൽ തലചായ്ച്ചു കിടക്കുമ്പോൾ, കടലാഴങ്ങളൊളിക്കുന്ന അവന്റെ മിഴികളിലേയ്ക്കുറ്റുനോക്കി രാധ ചോദിച്ചു: “കണ്ണാ… നീയെന്നെ മറക്കുമോ…?”
ആത്മകഥയുടെ അവസാന അധ്യായം
എഴുപതു വര്‍ഷങ്ങളെ മുപ്പതു ഭാഗങ്ങളാക്കി വിഭജിക്കുക; ആ മുപ്പതു ഭാഗങ്ങളെ മുപ്പതോ അതില്‍ക്കുറവോ മണിക്കൂറുകളില്‍ വായിച്ചു തീര്‍ക്കുക… അത്രയൊക്കെയേയുള്ളൂ നമ്മുടെ ഓരോരുത്തരുടേയും ജീവിതം!
ചക്രവ്യൂഹം
ഉമ്മറപ്പടിമേലെ വഴിക്കണ്ണെറിഞ്ഞുകൊ-
ണ്ടുണ്ണിയെക്കാത്തിരിപ്പാണാധിപൂണ്ടിന്നുമമ്മ…
നോക്കെത്തും ദൂരത്തുള്ള പാടവരമ്പത്തൂടെ
നിശ്ചയം വരുമുണ്ണി, നിശയിൽ നിലാവു പോൽ!
മുഷിഞ്ഞ ചേലത്തുമ്പാ വിരലിൽ ചുറ്റി, പ്പിന്നെ
മെല്ലെയങ്ങഴിച്ചുംകൊണ്ടാകുലപ്പെടുന്നമ്മ…