കോഴിക്കോട് ജില്ലയിലെ മൊകേരിയിലെ ചങ്ങരംകുളം സ്വദേശി. ഇപ്പോൾ ഓർക്കട്ടേരി താമസം. ചങ്ങരംകുളം യു പി സ്കൂൾ അധ്യാപിക. വായന, എഴുത്ത്, യാത്ര എന്നിവ ഇഷ്ട വിനോദങ്ങൾ.
കൃത്യം നാലുമണി, മുഴങ്ങുന്ന അലാറം. 6.45 ൻ്റെ പരശുറാം എക്സ്പ്രസിന് കൊച്ചിയിലേക്ക് പോകേണ്ട തിരക്കിലാണ് അവൾ. തലേദിവസം ഏൽപ്പിച്ച രാമേട്ടൻ കൃത്യം 5.45 ന് തന്നെ വീട്ടുമുറ്റത്ത് എത്തിച്ചേർന്നു.