അനീഷ് കണ്ണൻ
സർവകക്ഷിയോഗം
അമ്മ മരിച്ച്
രണ്ടാം നാൾ
നാല് പേരടങ്ങുന്ന
സർവകക്ഷിയോഗം
വീടിന്റെ പിന്നാമ്പുറത്ത് നടക്കുന്നു.
വീണ്ടെടുപ്പ്
മലയിറങ്ങി
മൂന്നാംനാളിലും
അയാളുടെ കണ്ണുകളിൽ
ഗ്രാമം നിറഞ്ഞുനിൽപ്പുണ്ടായിരുന്നു.
ഇന്നലെകളോട്
ഭൂതകാലത്തിലേക്ക്
പടിയിറങ്ങുമ്പോൾ
സ്മരണയുടെ
ശവക്കല്ലറകൾ കാണുമായിരിക്കും








