കോഴിക്കോട് വടകര സ്വദേശിയാണ്. ഇപ്പോൾ ഖത്തറിൽ ജോലി ചെയ്യുന്നു.
ആനുകാലികങ്ങളിലും , ഓൺലൈനിലും എഴുതുന്നു. 2020ൽ ആദ്യ കഥസമാഹാരം 'പെൻഗ്വിനുകൾ പറന്നുയരുമ്പോൾ ' പ്രസിദ്ധീകരിച്ചു.
ഡൽഹിയിലെ തണുത്ത സായന്തനങ്ങളിൽ അവർ നടക്കാനിറങ്ങി. ഇളവേൽക്കാനായി ഒത്തുചേർന്ന സത്രങ്ങളിലും ചായക്കടകളിലും അവർ ഇനിയും പിറന്നിട്ടില്ലാത്ത മലയാളത്തിലെ ഉയിരെഴുത്തുകളുടെ പൊരുൾ പങ്കുവെച്ചു.