അജയരാജ് .പി
ആൽഫ
ആദാമിന് പഥ്യം ഒരു നേരം ഒരൊറ്റ കാമുകിയാണ്. കത്തും കവിതയും കടങ്കഥകളുമൊക്കെയെഴുതി വരുമ്പോ തൊട്ടു മുൻപുള്ള കാമുകിയെ പറ്റിയാകും. ആലീസിനെ പ്രേമിച്ചപ്പോ നാൻസിയെപ്പറ്റിയെഴുതി, നാൻസിയെ പ്രേമിച്ചപ്പോ ആൻസി, സലോമിയെ പ്രേമിച്ചപ്പോ മേരി. അങ്ങനെയങ്ങനെ.
കയർ
ന്യൂ ബീച്ചിൻ്റെ ഓരത്ത് കടൽകാക്കകൾ ഒന്നും പൂജ്യവുമായി വന്ന് പാറ്റേണുകൾ ഉണ്ടാക്കുന്നത് ടൈം ലാപ്സായി പകർത്തുന്നതിനിടെയാണ് ജമീല ആദ്യമായിട്ട് എന്നോടൊരു ചോദ്യം ചോദിക്കുന്നത്.
"എന്നു തൊട്ടാണ് പിറന്നാളുകളെ ഇഷ്ടപ്പെടാതിരുന്ന് തുടങ്ങിയത്?"
തിരയടുത്തേക്കെത്തുമ്പോൾ പറന്നു പൊങ്ങാൻ ശ്രമിച്ച്...