ആദർശ് വിജയ
കമീനോ സാൻറ്റിയാഗോ – 23
പണ്ടുമുതലേ ദീർഘദൂരം ഒറ്റക്കുള്ള നടത്താമോ, സൈക്കിൾ ചവിട്ടലോ എനിക്ക് ഏറെ ഇഷ്ടമാണ്. അത് അർദ്ധരാത്രിയിൽ ആയാൽ അതിലേറെ സന്തോഷവും.
കമീനോ സാൻറ്റിയാഗോ – 22
കുളി പാസ്സായതോടെ നടപ്പിൻറെ വേഗത അൽപ്പം കുറഞ്ഞു. പക്ഷെ ഓരോ ചുവടിലും മനസ്സാന്നിദ്ധ്യം വർധിച്ചതായി അനുഭവപെട്ടു. ചുറ്റുപാടിനെയും, ഉള്ളിലോടുന്ന ചിന്തകളെയും ഞാൻ സൂക്ഷ്മമായി നിരീക്ഷിക്കാൻ തുടങ്ങി.
കമീനോ സാൻറ്റിയാഗോ – 21
ഫലസ്‌തീൻ - ഇസ്രായേൽ.. ചെറുപ്പം മുതലേ എവിടെയൊക്കെയോ കേട്ടിട്ടുള്ള, വായിച്ചിട്ടുള്ള രണ്ടു രാജ്യങ്ങളുടെ പേരുകൾ മാത്രമായിരുന്നു. പക്ഷെ അലിയെ കണ്ടുമുട്ടുന്നതുവരെ മാത്രമായിരുന്നു ആ അകലം. ഞാൻ ദുബായിലും അബുദാബിയിലുമായി ജോലിചെയ്യുന്ന കാലം.
കമീനോ സാൻറ്റിയാഗോ – 20
ഏകദേശം ഒരു മണിക്കൂർ നടത്തത്തിനുള്ളിൽ മേൽഹാദായിൽ എത്തി. പതിവുപോലെ ചന്ദന നിറമുള്ള ചുവരുകൾക്ക് മുകളിൽ ചുവന്ന ഓടിട്ട മേൽക്കൂരയും പേറി വരിയിൽ നിരയൊപ്പിച്ചു നിൽക്കുന്ന ധാരാളം ഒറ്റ നില വീടുകൾ നിറഞ്ഞ തനത് പോർത്തുഗീസ് ചെറുപട്ടണം.
കമീനോ സാൻറ്റിയാഗോ – 19
ആൽബർഗിൽ നിന്നും പുറത്തേക്കിറങ്ങിയപ്പോൾ സമയം സന്ധ്യമയങ്ങുന്നതേയുള്ളു. ഗൂഗിൾമാപ്പിൽ നോക്കി അടുത്തുള്ള സൂപ്പർമാർക്കറ്റ് കണ്ടെണ്ടത്തി. "ലിഡിൽ" എന്ന ജർമ്മൻ സൂപ്പർമാർകെറ്റ് ആയിരുന്നു അത്.
കമീനോ സാൻറ്റിയാഗോ – 18
ഏകദേശം ഒരുമണിക്കൂറോളം വിജനതയിലൂടെയുള്ള നടത്തത്തിനൊടുവിൽ, തിരക്കുകളിൽനിന്നും ഒഴിഞ്ഞുമാറി നിലകൊള്ളുന്ന ഒരു പുരാതന ഗ്രാമത്തിൻറെ കവാടത്തിലേക്ക് പ്രവേശിച്ചു.
കമീനോ സാൻറ്റിയാഗോ – 17
അലാർഷ് ഇന്ന് ഇവിടെ ഒരു ആൽബർഗിൽ കൂടണയുകയാണ്. സമയം നാലുമണി ആവുന്നതേയുള്ളു. ഞാൻ ഇനിയും അൽപ്പം നടക്കാൻതന്നെ തീരുമാനിച്ചു. പക്ഷെ അതിനുമുൻപായി ഒന്ന് ശുചിമുറി ഉപയോഗിച്ചു നോക്കണം. ആ ഉദ്ദേശത്തോടെ ഒരു കഫെയിൽ കയറി.
കമീനോ സാൻറ്റിയാഗോ – 16
അങ്ങകലെനിന്നും പൊൻവെളിച്ചം അലയായ് വരുന്നു. ഞാൻ ഭാണ്ഡം മുറുക്കി ഇനിയും തെളിഞ്ഞിട്ടില്ലാത്ത പാതയിലൂടെ നടത്തമാരംഭിച്ചു. കയറിക്കൊണ്ടിരുന്ന മലയുടെ മറുവശത്ത് ഇപ്പോഴും ഇരുട്ടാണ്. വഴിവിളക്കുകൾ വഴികാട്ടുന്ന ആ പാതയോരത്ത് പാറകൾക്ക് ഇടയിലൂടെ ഒഴുകിയെത്തുന്ന വെള്ളത്തെ തടകെട്ടി അതിൽ ഒരു പൈപ്പ് ഘടിപ്പിച്ചിരിക്കുന്നതായി ശദ്ധയിൽപെട്ടു.
കമീനോ സാൻറ്റിയാഗോ – 15
പുറകിൽനിന്നും പതിഞ്ഞ സ്വരത്തിലുള്ള ആ വിളികേട്ട് ഞാൻ തിരിഞ്ഞുനോക്കി. പട്ടികൾ കുരച്ച വീടിന് തൊട്ടടുത്ത വീടിൻ്റെ ഗേറ്റിനുമുൻപിൽ ഒരു വയോധികൻ നിൽക്കുന്നു. അദ്ദേഹം എന്നെതന്നെയാണോ വിളിക്കുന്നത് എന്ന സംശയത്തോടെ ഞാൻ അദ്ദേഹത്തെ സൂക്ഷിച്ചുനോക്കി.
കമീനോ സാൻറ്റിയാഗോ – 14
മങ്ങിയ നിലാവത്ത് ഒഴുകുന്ന വെള്ളത്തിൻറെ സംഗീതവും ആസ്വദിച്ച് മനോഹരമായ പ്രകൃതിയോടിണങ്ങി ഉറങ്ങിയതിനാൽ, പൂർണ സംതൃപ്തിയോടെ അതിരാവിലെ ഉറക്കമുണർന്നു. കമീനോ മാപ്പുകൾ പ്രകാരം ഇന്ന് സാധാരണയിൽ കൂടുതൽ ദൂരം പിന്നിടണം.
















