ആദർശ് വിജയ
കമീനോ സാൻറ്റിയാഗോ – 18
ഏകദേശം ഒരുമണിക്കൂറോളം വിജനതയിലൂടെയുള്ള നടത്തത്തിനൊടുവിൽ, തിരക്കുകളിൽനിന്നും ഒഴിഞ്ഞുമാറി നിലകൊള്ളുന്ന ഒരു പുരാതന ഗ്രാമത്തിൻറെ കവാടത്തിലേക്ക് പ്രവേശിച്ചു.
കമീനോ സാൻറ്റിയാഗോ – 17
അലാർഷ് ഇന്ന് ഇവിടെ ഒരു ആൽബർഗിൽ കൂടണയുകയാണ്. സമയം നാലുമണി ആവുന്നതേയുള്ളു. ഞാൻ ഇനിയും അൽപ്പം നടക്കാൻതന്നെ തീരുമാനിച്ചു. പക്ഷെ അതിനുമുൻപായി ഒന്ന് ശുചിമുറി ഉപയോഗിച്ചു നോക്കണം. ആ ഉദ്ദേശത്തോടെ ഒരു കഫെയിൽ കയറി.
കമീനോ സാൻറ്റിയാഗോ – 16
അങ്ങകലെനിന്നും പൊൻവെളിച്ചം അലയായ് വരുന്നു. ഞാൻ ഭാണ്ഡം മുറുക്കി ഇനിയും തെളിഞ്ഞിട്ടില്ലാത്ത പാതയിലൂടെ നടത്തമാരംഭിച്ചു. കയറിക്കൊണ്ടിരുന്ന മലയുടെ മറുവശത്ത് ഇപ്പോഴും ഇരുട്ടാണ്. വഴിവിളക്കുകൾ വഴികാട്ടുന്ന ആ പാതയോരത്ത് പാറകൾക്ക് ഇടയിലൂടെ ഒഴുകിയെത്തുന്ന വെള്ളത്തെ തടകെട്ടി അതിൽ ഒരു പൈപ്പ് ഘടിപ്പിച്ചിരിക്കുന്നതായി ശദ്ധയിൽപെട്ടു.
കമീനോ സാൻറ്റിയാഗോ – 15
പുറകിൽനിന്നും പതിഞ്ഞ സ്വരത്തിലുള്ള ആ വിളികേട്ട് ഞാൻ തിരിഞ്ഞുനോക്കി. പട്ടികൾ കുരച്ച വീടിന് തൊട്ടടുത്ത വീടിൻ്റെ ഗേറ്റിനുമുൻപിൽ ഒരു വയോധികൻ നിൽക്കുന്നു. അദ്ദേഹം എന്നെതന്നെയാണോ വിളിക്കുന്നത് എന്ന സംശയത്തോടെ ഞാൻ അദ്ദേഹത്തെ സൂക്ഷിച്ചുനോക്കി.
കമീനോ സാൻറ്റിയാഗോ – 14
മങ്ങിയ നിലാവത്ത് ഒഴുകുന്ന വെള്ളത്തിൻറെ സംഗീതവും ആസ്വദിച്ച് മനോഹരമായ പ്രകൃതിയോടിണങ്ങി ഉറങ്ങിയതിനാൽ, പൂർണ സംതൃപ്തിയോടെ അതിരാവിലെ ഉറക്കമുണർന്നു. കമീനോ മാപ്പുകൾ പ്രകാരം ഇന്ന് സാധാരണയിൽ കൂടുതൽ ദൂരം പിന്നിടണം.
കമീനോ സാൻറ്റിയാഗോ – 13
ഇന്ന് ഒക്ടോബർ നാല്, പൂർണമായ രീതിയിൽ യാത്ര തുടങ്ങിയിട്ട് ഇന്നേക്ക് അഞ്ചാംനാൾ. പതിവുപോലെ സൂര്യനുദിക്കും മുൻപേ ഞാൻ ഉറക്കമുണർന്നു.
കമീനോ സാൻറ്റിയാഗോ – 12
ഏറെ വിശപ്പോടെയാണ് അസിനഗ ഗ്രാമ മധ്യത്തിൽ എത്തിയിരിക്കുന്നത്. പക്ഷെ വിശപ്പിന് ഇപ്പോൾ രണ്ടാംസ്ഥാനമേയുള്ളു. ആദ്യം ഒന്ന് കുളിച്ച് വൃത്തിയാക്കണം.
കമീനോ സാൻറ്റിയാഗോ – 11
ആളൊഴിഞ്ഞ ആ കെട്ടിടത്തിന് പുറകിൽ എന്തോ പണികൾക്കായി സിമെൻറ് കൂട്ടിയ ഇടത്തിലാണ് ഞാൻ ടെൻറ്റ് സ്ഥാപിച്ചത്. മുട്ടോളം വളർന്നുനിൽക്കുന്ന പുൽകാടിനിടയിൽ അങ്ങനെ ഒരു സമതലം കിട്ടിയതിനാൽ നന്നായി ഉറങ്ങാനായി.
കമീനോ സാൻറ്റിയാഗോ – 10
കുളി പാസ്സാക്കി ഒലീവ് മരത്തണലിൽ ഇരുന്ന് അൽപ്പം എഴുത്തും വിശ്രമവും കഴിഞ്ഞപ്പോഴേക്കും തുണികളെല്ലാം നന്നായി ഉണങ്ങി കിട്ടി.
കമീനോ സാൻറ്റിയാഗോ – 9
ഞാൻ മെല്ലെ മെല്ലെ കണ്ണുകൾ ചിമ്മിത്തുറന്നു. തീക്ഷണമായി കണ്ണിലേക്ക് ഇരച്ചുകയറുന്ന പ്രകാശം എന്നെ അസ്വസ്ഥനാക്കി. അല്പനേരത്തെ വെളുത്ത മൂകതക്കൊടുവിൽ സാവധാനം നിറങ്ങളും കാഴ്ചകളും വ്യക്തമായിത്തുടങ്ങി.