അബു ഇരിങ്ങാട്ടിരി
മടക്കം
മൂത്തുവരുന്ന വെയിലിലൂടെ ഹോസ്പിറ്റലിൽ നിന്നും പുറത്തേയ്ക്കിറങ്ങി ഓട്ടോയിൽ കയറുമ്പോഴാണ് സുധാകരൻ കൊയ്ത്തക്കുണ്ട് ഈ നഗരത്തിലെവിടെയോ ഉണ്ടല്ലോ എന്നോർത്തത്. അവനും കുറേക്കാലം ജീവിതത്തെ പ്രാകിക്കൊണ്ടും നരകിച്ചുകൊണ്ടും കൂടെയുണ്ടായിരുന്നു. ജോലിയില്ലാത്തപ്പോഴെല്ലാം വീട്ടിലേയ്ക്ക് ഓടിവന്ന് ഒരു സോമാലിയൻ...