അബിന്‍ ജോസഫ്
വാക്കുകള്‍ മരിച്ച താഴ്‌വരയ്ക്കു ചാരെ
റൈറ്റേഴ്‌സ് ബ്ലോക്ക് എഴുത്തുകാരന്റെ സൂര്യഗ്രഹണമാണ്. ആത്മാവിന്റെ വെളിച്ചമെല്ലാം കെട്ട്, ചിന്തയുടെ ചാക്കുനൂല്‍ക്കെട്ട് പൊട്ടി, വിഷാദത്തിന്റെ അമ്ലം തികട്ടി, ഏകാന്തതയുടെ ഇത്തിരിത്തുരുത്തില്‍ ചടഞ്ഞിരിക്കുന്ന കാലം.