ഇംഗ്ലീഷിലും മലയാളത്തിലും എഴുതുന്ന ശാസ്ത്രജ്ഞ. എ ലാമെന്റ് എന്ന കവിത സമാഹാരം പ്രസിദ്ധീകരിച്ചു. ചെറുകഥകളും ഇംഗ്ലീഷിൽ ശാസ്ത്ര ലേഖനങ്ങളും എഴുതുന്നു. ഫോട്ടോഗ്രാഫിയിലും പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്. ചിക്കാഗോയിൽ ശാസ്ത്രജ്ഞയായി ജോലി ചെയ്യുന്നു.
"കാലിഫോർണിയയിലെ ഹിങ്കളി എന്ന പ്രദേശത്ത് കാൻസർ രോഗികളുടെ എണ്ണം വർദ്ധിച്ചു വരുന്നു. ഹിങ്കളിയുടെ പരിസരത്തുള്ള വെള്ളം പരിശോധിച്ചപ്പോൾ അതിൽ കണ്ടുപിടിക്കപ്പെട്ട ഹെക്സവാലെന്റ ക്രോമിയം എന്ന രാസവസ്തുവാണ് ഇതിന്റെ കാരണം എന്ന് സാമൂഹ്യപ്രവർത്തക ഏറൻ...