ശരവേഗതയാൽ
മണ്ണിലിത്രമേൽ
പാപങ്ങൾ
വൈകൃതങ്ങളാൽ
പൊലിഞ്ഞുടുന്നു
ജീവനുകൾ
ചുടുനീരിനാൽ
ചേതനയറ്റ
പൂവുടലുകൾ
തകൃതിയാൽ
കൂറുമാറിടുന്ന
സാക്ഷികൾ
ദുർവിധിയാൽ
മൗനo പേറിടുന്ന
മാനഹാനികൾ
കാത്തിരിപ്പിൽ
തേഞ്ഞുമാഞ്ഞ
നീതി സാരങ്ങൾ
ഉറ്റവരാൽ
തേങ്ങിപ്പോയ
ശാപനേരങ്ങൾ
രാപകലിൽ
നോവ്പേറിടുന്ന
പെറ്റവയറുകൾ
ഇരുളിനാൽ
മറഞ്ഞുപോയ
സത്യവിത്തുകൾ
അധികാരത്തിൽ
വാഴ്ന്നിടുന്ന
കുറ്റവാളികൾ
കൗതുകത്താൽ
വാർത്തയാക്കി
മാധ്യമങ്ങൾ
കാലചക്രത്തിൽ
ഒഴുകിടുന്ന
മായാസ്മരണകൾ
ശവക്കല്ലറയിൽ
നൊന്തിടുന്ന
കെടാവിളക്കുകൾ
തടവറയിൽ
തലപൊക്കിടുന്ന
അനീതിയുടെ സ്വരങ്ങൾ
അനാദികാലം മുതൽ
അലഞ്ഞു നടന്ന
പീഡിത പെൺവഴികൾ