ഓർമ്മമരം

ഉള്ളിലൊ,രോർമ്മമരം
തണലും കാറ്റും ഫലവും
കരുതലായി തന്ന്
തെളിഞ്ഞുനിൽക്കുന്നുണ്ട്.

അഭയമായെന്നുമാ തണൽ,
സ്വാന്ത്വനമായെന്നുമാ കാറ്റ്,
കരുത്തായെന്നുമാ ഫലം.

എന്നും ഉള്ളിൽ നിറയുന്നുണ്ട്,
ഉള്ളം കുളിർക്കുന്നുണ്ട്,
ആവേശം കൊള്ളിക്കുന്നുണ്ട്,
ആ ഓർമ്മമരം. 

മലപ്പുറം ജില്ലയിൽ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിക്കടുത്ത് ചേലേമ്പ്രയിൽ താമസം. ഓൺലൈൻ മാധ്യമങ്ങളിലും മാഗസിനുകളിലും ആനുകാലികങ്ങളിലും സമാഹാരങ്ങളിലും കവിതകൾ എഴുതിയിട്ടുണ്ട്. ആകാശവാണിയിൽ കവിത അവതരിപ്പിച്ചിട്ടുണ്ട്. നിലവിൽ കാലിക്കറ്റ്‌ സർവകലാശാലയിൽ ജോലി ചെയ്യുന്നു.