നരാധമന്മാരുടെ വിരുന്ന്

ഒരു രാത്രിയുണർന്ന്
വെളുക്കുമ്പോൾ
അവരാധങ്ങളുടെ തീച്ചാലുകൾ
കീറുന്നു.

മൂക്കത്ത് വിരൽ വയ്ക്കും
നരഹത്യയുടെ വിസ്ഫോടനത്താൽ
നടുങ്ങുന്നു.

ചോരക്കൊതിയുടെ നീതി ശാസ്ത്രം
വിളമ്പിവന്നൊരുവൻ
ബലിയെന്ന് മൊഴിഞ്ഞതും
തെക്കേമുറിയിലൊരുശയനപ്പായ നിവർന്നു

ശയനക്കൊടുങ്കാറ്റ്
കെട്ടടങ്ങിയനേരങ്ങളിൽ
വാ പിളർന്നു കിടന്നപ്പോഴത്രയും
ഹൈക്കുകൾ പിറന്നിരുന്നോ..

പച്ചിലക്കാടുകൾ വഴിമരുന്നിട്ട്
കുരുതിക്ക് തിരിതെളിച്ചിരുന്നു.

നരാധമന്മാരുടെ നടുവിൽ
തലയറുത്തവൾ
രക്തമൊഴുക്കുമ്പോൾ
ആഭിചാരക്കോപ്പ നിറയുന്നു.

കാവൽപ്പുലികൾ പതിയിരുന്ന്
വേട്ടയ്ക്കിറങ്ങവെ
തെളിഞ്ഞ പകലിൽ തെളിവുകൾ നിരന്നു
നാടുണർന്നു

മനുഷ്യമാംസം തിന്നും കുടിച്ചും
പേരെടുത്ത തിരുമ്മലിൻ്റെ
പിന്നാമ്പുറത്തെ രസതന്ത്രക്കാഴ്ച
ചർച്ചയാകുമ്പോൾ

നീതിശാസ്ത്രത്തിലെഴുതിച്ചെർക്കണം
നരാധമന്മാരെ പൊതുകഴുമരത്തിൽ
നാട്ടണമെന്ന്.

കൊല്ലം ജില്ലയിൽ ചടയമംഗലാം സ്വദേശി. ഇപ്പോൾ തിരുവനന്തപുരം ജില്ലയിലെ പള്ളിക്കൽ, പകൽക്കുറിയിൽ താമസം. ദുബായിയിൽ ജോലി. "മുറിവുതുന്നിയ ആകാശം" ആദ്യകവിതാ സമാഹാരവും "ചക്കപ്പോര്" രണ്ട് നോവലെറ്റുകളുടെ ആദ്യ കഥാസമാഹാരമാണ്.