ഉറുമ്പുകളുടെ രാജ്യം

ഉറുമ്പുകൾ..
ചുവന്ന ഉറുമ്പുകളുടെ ഘോഷയാത്ര..
തൊടിയിൽ നിന്ന്..
വളപ്പിൽ നിന്ന്..
കിണറ്റിൻ കരയിൽ നിന്ന്..
ആയിരക്കണക്കിന്‌ ചോണനുറുമ്പുകൾ..

അവ ഒന്നാവുകയാണ്.
ആദ്യം അവറ്റകൾ അടുക്കളയിലേക്ക്..
അകത്തേക്ക്..
ഓരോ മുറികളിലേക്കും..

അവർ വീടിനുള്ളിൽ
അധിനിവേശം നടത്തുകയാണ്…
മുന്നിൽ ഉറുമ്പുകളുടെ രാജാവ്…
പിന്നാലെ മന്ത്രി.
നിരനിരയായി സേനാനായകൻമാരും ഭടന്മാരും..
ആക്രമണം രൂക്ഷമായിരുന്നു..
അതൊരു വലിയ കൂട്ടമാണ്..
ഇരകൾ പെരുകുന്നു..

ഇത് ഉറുമ്പുകളുടെ രാജ്യമാണ്.

കണ്ണൂർ ജില്ലയിലെ പുറവൂരിൽ ജനനം. ആനുകാലികങ്ങളിൽ കഥകളും ലേഖനങ്ങളും യാത്രാവിവരണങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പത്തു വർഷത്തോളം ദുബായിൽ പ്രവാസജീവിതം നയിച്ചു. ഇപ്പോൾ കാഞ്ഞിരോടിൽ താമസം. പ്രസിദ്ധീകരിച്ച കൃതികൾ, മഴ പെയ്ത വഴികളിൽ (കഥാ സമാഹാരം) മഞ്ഞ് പെയ്യും താഴ്വരകളിലൂടെ (യാത്രാവിവരണം)