ജീവിക്കാൻ അനുവദിക്കാതെ

എങ്ങോ പൂക്കുന്നൊരു
ഓക്കുമരത്തിനുകീഴെ,
അവസാനത്തെയാണിയും പറിച്ചുകളഞ്ഞ്
ചട്ടക്കൂടുകളിളക്കിയെടുത്തൊരു
കുഴിമാടത്തിൽ,
ചങ്കുവറ്റി,
പ്രാണൻകിതച്ച്,
കണ്ണുമുറിഞ്ഞ്,
മഴയെ വെയിൽകൊണ്ട്
കൊത്തിച്ചുനീലിപ്പിച്ച്,
സമുദ്രത്തിലെ
ഉപ്പുവെള്ളംകൊണ്ട്
മുറിവ് കരിയിച്ച്,
അങ്ങകലെ
വിഷാദം തിളയ്ക്കുന്ന മാനംനോക്കി
എനിക്കുറക്കെ പറയണം…
ഞാൻ മരിച്ചിട്ടില്ല,
എന്നെ
ജീവിക്കാൻ അനുവദിച്ചില്ലെന്നതാണ് ശരിയെന്ന്!

കോഴിക്കോട് കലക്ടറേറ്റിൽ ജോലി നോക്കുന്നു. സമൂഹമാധ്യമങ്ങളിൽ എഴുതുന്നു