എന്റെ കുഴിമാടത്തിലിരുന്ന്
ആരും കരയരുത്.
ഞാൻ ഉറങ്ങുകയാണ്
നിദ്രയിൽ എനിക്കൊരു
ഇളംതെന്നലായ്
പൂവിലും തുരുമ്പിലും
എന്നെ തിരഞ്ഞ്
ഒരു മഞ്ഞുകണം പോലെ
തണുത്തുറയണം.
സൂര്യപ്രകാശം പോലെ
ധ്യാനനിരതനാകണം
ശരത്ക്കാലത്തിലെ
ചാറ്റൽ മഴപോലെ
സൗമ്യമായ് പെയ്തൊഴിയണം
പ്രഭാതത്തിലുണർന്ന്
ചിറകുകൾ വിടർത്തി
നീലാകാശത്തിലേക്ക്
പറക്കണം.
രാത്രികളിൽ തിളങ്ങുന്ന
നക്ഷത്രമായ് എന്റെ
ശവകുടീരത്തിൽ
ഒറ്റ നക്ഷത്രമായ് ഉദിക്കണം.
ഇല്ല ഞാൻ മരിച്ചിട്ടില്ല
എന്റെ കുഴിമാടത്തിലിരുന്ന്
ആരും കരയരുത്.