പകലിന്റെ പ്രതികാരമായിരുന്ന
രാത്രികളിന്ന് പകതിന്നുതടിച്ചിരിക്കുന്നു.
കുടിലുകളിലെ നേർത്ത കിനാവുപോൽ
പാതകൾ കൂർത്ത മൗനത്തിലാണ്.
ചിലമ്പിച്ച കാതുകളിൽ
ചീവീടുകളുടെ മർമ്മരം മുഴങ്ങുന്നു.
പ്രണയപ്പാറ്റകളോടി നടന്നിടത്ത്
ചില കാലടികൾ അവശേഷിക്കുന്നു.
മകളുടെ കല്യാണരാവിൽ ഓടിനടന്നു കിട്ടിയ കൊറോണയുമായ്
രാവുറങ്ങുന്നവർക്ക് ആശ്വസിക്കാം;
നാടുനമ്മോടൊപ്പമുണ്ട്.
ഇരുട്ടുറച്ച കാടുകളിൽ
മൃഗങ്ങൾ വാചാലരാകുന്നു;
മർത്യൻ്റെ മൗനം നാടുറങ്ങുന്നു.
അക്ഷമരായുറങ്ങുന്ന
ചിലരനുഭൂതിയുടെ നിർവൃതിയിലാണ്,
കർഫ്യൂ: ഒരനാഥമയം.