ആര്യ

പ്രശസ്ത സാഹിത്യകാരി ശ്രീമതി സവിതാദാസിൻ്റെ ആദ്യത്തെ അപസർപ്പകനോവൽ….

പഠനകാലത്തും തുടർന്ന് എഴുത്തിലേയ്ക്ക് കടന്നുവന്ന് കോട്ടയം പൈങ്കിളി പ്രസിദ്ധീകരണങ്ങൾ സൗജന്യകോപ്പികളായ് കിട്ടിത്തുടങ്ങുമ്പോഴും ഏറേ ഇഷ്ടപ്പെട്ട വിഷയമായി തെരെഞ്ഞെടുത്തത് നോവൽ വായനയും ചിത്രകഥകളുമായിരുന്നു.

അന്ന് അറിയപ്പെട്ടിരുന്ന അനവധി ‘മാ’ പ്രസിദ്ധീകരണങ്ങളിൽ മന്ത്രികനോവൽ എഴുതുന്ന ഏറ്റുമാനൂർ ശിവകുമാർ…പി വി തമ്പി… കുറ്റാന്വേഷണ അപസർപ്പകനോവൽ എഴുതുന്ന തോമസ് ടി അമ്പാട്ട്… ബാറ്റൺ ബോസ്…കോട്ടയം പുഷ്പനാഥ്….പ്രണയനോവൽ കുടുംബനോവൽ കൊണ്ട് കൗമാരമനസ്സുകളിൽ കടന്നുകൂടിയ മുട്ടത്തുവർക്കി, മാത്യുമറ്റം, പ്രഭാകരൻ പുത്തൂർ, ജോൺസൺ പുളിങ്കുന്ന്, കമലാഗോവിന്ദ് തുടങ്ങി അങ്ങനെ ആരാധകരായ നോവലിസ്റ്റുകളുടെ നിര… എൻ്റെ വായനയിലും എഴുത്തിലും ജീവിതത്തിലും ഇന്നും ഒരുപാട് ഇഷ്ടപ്പെടുന്ന നോവലാണ് പിവി തമ്പിയുടെ ശ്രീകൃഷ്ണപ്പരുന്ത് മാന്ത്രികനോവൽ.

രസകരമായ ആ വായനയും ഭയവും ആകാംക്ഷയും സ്ത്രീപുരുഷ പ്രണയകോരിത്തരിപ്പും മായാതെ കിടക്കുന്ന ചിന്തകളിൽ…. ഇതാ നല്ലൊരു അപസർപ്പകനോവൽ ” ആര്യ “….

വായനതുടങ്ങി തീരുന്നനിമിഷം വരെ വായനക്കാരനെ പിടിച്ചിരുത്തുന്ന എഴുത്തിൻ്റെ ശൈലി സാഹിത്യകാരി സവിതാദാസിൻ്റെ നോവൽ രചനയിലെ വൈവിദ്ധ്യത്തെ എടുത്തുകാണിയ്ക്കുന്നു.

സവിതയുടെ ആര്യ – ” അപസർപ്പകനോവൽ ” വായനയിഷ്ടപ്പെടുന്നവരിൽ പലതവണ വായിയ്ക്കാനുള്ള തോന്നൽ ഉളവാക്കുമെന്ന് കരുതുന്നു.

ആര്യ
വായനപ്പുര പബ്ലിക്കേഷൻസ്
എറണാകുളം
വില 150/-

നവ മാധ്യമങ്ങളിലും ആനുകാലികങ്ങളിലും സജീവമായി എഴുതുന്നു. നിരവധി ബാലസാഹിത്യ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്വദേശം എറണാകുളം.