ഇന്നലെ
മിനസോട്ടയിലെ പകൽ
വെളുപ്പിക്കുന്നത്
നിറംകൊണ്ട് കറുപ്പണിഞ്ഞ
ഒരു യുവാവിന്റെ
ജീവനെ ബൂട്ട്സിനാൽ ഉരസികൊണ്ടാണ്.
ലോകാന്തരീക്ഷത്തിൽ
ജീവനുള്ളവരെയാകെ ശ്വാസംമുട്ടിച്ചുകൊണ്ട്
ഒരാൾ കരഞ്ഞുകൊണ്ടിരിന്നു.
I can’t breath
I can’t breath
ജോര്‍ജ്ജ് ഫ്ളോയിഡിന്റെ കഴുത്തിൽ
കാൽമുട്ടമരുമ്പോൾ
അയാളെന്തിനെകുറിച്ചായിരിക്കും
വേദനിച്ചിട്ടുണ്ടാവുക..
തീർച്ചയായും
ഒരു വംശത്തെയാകെയോർത്ത്
ജോർജ് സ്റ്റിനിയടക്കമുള്ള പലരും
പാടിയ അവസാനത്തെ വേദനയെകുറിച്ച്
ഓർത്ത് ഓർത്ത്..
”നിങ്ങളെന്തിനാണ് ഞങ്ങളെ കൊല്ലുന്നത്,
നിങ്ങളെന്തിനാണ് ഞങ്ങളെ മാത്രം കൊല്ലുന്നത് ”
അതിർത്തികടന്ന്
മണ്ടേലയുടെ ശവകുടീരത്തിന് ചുറ്റും
വീണ്ടും പുതിയ കബറുകൾ വിടരുന്നു.
പോയൊരു കാലം തേങ്ങി വിറകൊള്ളുന്നു..
കറുത്തവന്റെ ജീവന് എന്നാണ്
ഇനിയൊരു ജീവിതമുണ്ടാവുക.
മിനസോട്ടയിലെ പകൽ
അവസാനിക്കുന്നത്
എന്റെ ശ്വാസമടങ്ങുന്നതോടെയാണ്..
ഞാൻ അസ്തമയ സൂര്യനായി മാറുകയായിരുന്നു.
വെളുത്തവനേ..
ഭരണകൂടമേ..
നിങ്ങൾ നിങ്ങളെ കാത്ത് കൊൾക.
ഞങ്ങളുടെ വിപ്ലവം പിന്നാലെ
വരുന്നുണ്ട്..