എം ടി സാംസ്കാരികോത്സവം ഫെബ്രുവരി 18 മുതൽ

കോഴിക്കോട്: എം ടി സാംസ്‌കാരികോത്സവവും ദേശീയ സെമിനാറും ഫെബ്രുവരി 18 മുതല്‍ 24 വരെ കോഴിക്കോട് നടക്കും.
എംടി കല, കാലം, ലോകം എന്ന ശീര്‍ഷകത്തില്‍ സാഹിത്യകാരന്‍, പത്രപ്രവര്‍ത്തകന്‍, ചലച്ചിത്രകാരന്‍ എന്നീ നിലകളില്‍ എം ടി യുടെ പ്രതിഭാ സവിശേഷതകള്‍ വിലയിരുത്തുന്ന രണ്ടു ദിവസത്തെ സെമിനാര്‍ 22, 23 തീയതികളിലാണ് സംഘടിപ്പിച്ചിരിക്കുന്നത്. ടാഗോര്‍ ഹാളില്‍ നടക്കുന്ന സെമിനാര്‍ ജ്ഞാനപീഠം ജേതാവും ഒഡിഷ എഴുത്തുകാരിയുമായ പ്രതിഭ റായ് ഉദ്ഘാടനം ചെയ്യും. തമിഴ് സാഹിത്യകാരന്‍ പെരുമാള്‍ മുരുഗന്‍ പ്രസംഗിക്കും.
കേന്ദ്ര സാഹിത്യ അക്കാദമിയുടെ സഹകരണത്തോടെ നടക്കുന്ന നടക്കുന്ന സെമിനാറില്‍ മലയാളം, ഹിന്ദി, തമിഴ് ഭാഷകളിലെ എഴുത്തുകാര്‍ പങ്കെടുക്കും. ടാഗോര്‍ ഹാളിനു പുറത്തു പുസ്തകോത്സവവും ഉണ്ടാകും. ദേശാഭിമാനി അവാര്‍ഡ് സമര്‍പ്പണത്തിന്റെ ഭാഗമായാണ് പരിപാടികള്‍.
സാഹിത്യാഭിരുചി ഉള്ളവര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സെമിനാറില്‍ പങ്കെടുക്കാം. രജിസ്‌ട്രേഷന് വേണ്ടി കണ്‍വീനര്‍, സെമിനാര്‍ കമ്മറ്റി, എം ടി സാംസ്‌കാരികോത്സവം, കോണ്‍വെന്റ് റോഡ്, കോഴിക്കോട് എന്ന വിലാസത്തില്‍ ഫെബ്രുവരി പത്തിനകം പേര് നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 9495319099.