എൺപതു വര്‍ഷം കൃത്യമായി കൂലപ്പണി ചെയ്തവരേയും അറുപതു വര്‍ഷം ഓട്ടോ ഓടിച്ചവരേയും ഇപ്രകാരം ആദരിക്കാമല്ലോ. അവരും അവരവരുടെ കര്‍മ്മ മേഖലയില്‍ കൂലി വാങ്ങി കാലക്ഷേപം ചെയ്തവരല്ലേ. ?
എല്ലാ വേദികളും തനിക്കു മാത്രമായി ഉപയോഗപ്പെടുത്തുകയും പുതിയ ഒരു കലാകാരന് പോലും അവസരം നിൽകി വളര്‍ത്തിക്കൊണ്ടു വരാതെ പഠിച്ചത് പ്രയോഗിക്കുക മാത്രം ചെയ്ത ആളാണ് കാലമണ്ഡലം ഗോപിയാശാൻ. കളിയരങ്ങിന് പുതിയതായി യാതൊരു സംഭാവനകളും ചെയ്യാതെ ‘ഇങ്ങനൊക്കെ’ കഴിഞ്ഞു കൂടിയോരുടെ പിറന്നാളാഘോഷിക്കുന്നതും വീരശൃംഖല സംഘടിപ്പിക്കുന്നതുമൊക്കെ കാണുമ്പോൾ ചിലതു പറയാതെ വയ്യ.
കാലമണ്ഡലത്തില്‍ നിന്നും പഠിച്ചിറങ്ങിയ പതിനായിരക്കണക്കിനു വിദ്യാര്‍ഥികള്‍ അവസരങ്ങളും തൊഴിലുമില്ലാതെ യാതനയിലാണ്. ഡിപ്ളോമാ കോഴ്സ് ഡിഗ്രി കോഴ്സാക്കിയപ്പോള്‍ അവയുള്ളോരെ തുല്യയോഗ്യതയുള്ളവരായി പരിഗണിച്ചു കിട്ടാന്‍ വേണ്ടി മാത്രം രാഷ്ട്രീയക്കാരുടേയും അക്കാദമിക് കൗണ്‍സില്‍ അംഗങ്ങളുടെയും തിണ്ണ കയറിയിറങ്ങുകയാണ് ഇന്നും കുറെ ചെറുപ്പക്കാര്‍. അവര്‍ക്കൊന്നും വേണ്ടി ഒരു വാക്ക് ഉരിയാടിയിട്ടില്ല ഗോപിയാശാൻ. അവരുടെ നിത്യജീവിത ഭദ്രതക്ക് പുതിയ നിര്‍ദേശങ്ങളോ സഹായങ്ങളോ നല്‍കിയിട്ടുമില്ല. കിട്ടിയ അവസരങ്ങളില്‍ അഭിരമിച്ച് ജീവിച്ച് വെറുതെ കാലക്ഷേപം ചെയ്തവരെ കെട്ടി എഴുന്നള്ളിച്ചു നടത്തലല്ല സാംസ്കാരിക പോഷണം. ഇതിനൊക്കെ വേണ്ടി ചെലവഴിക്കുന്ന പണം പുതിയ തലമുറയിലെ കലാ പ്രവര്‍ത്തകരെ പ്രോല്‍സാഹിപ്പിക്കുന്ന പദ്ധതികള്‍ക്കു മാറ്റി വെച്ചൂടെ എന്നാണ് എനിക്ക് ചോദിക്കാനുള്ളത്.
എൺപതാം പിറന്നാളാഘോഷിക്കുന്ന ഗോപിയാശാന്‍റെ പേരില്‍ 80 യുവകഥകളി കലാപ്രവര്‍ത്തകരുടെ പ്രോല്‍സാഹനത്തിനുള്ള പദ്ധതി പ്രഖ്യാപിക്കാന്‍ ഗോപിയാശാന്‍റെ സ്വാധീനങ്ങളും പരിചയങ്ങളും ഉപയോഗിച്ചു കൂടായിരുന്നോ ? അറുപതാം പിറന്നാളാഘോഷിച്ച മട്ടന്നൂരിനും ഇതൊക്കെ ചെയ്യാമായിരുന്നു. ഞാന്‍ എന്‍റെ എനിക്ക് എന്നതിനപ്പുറം യാതൊരു സംഭാവനകളും ഇവരില്‍നിന്നൊന്നും ഉണ്ടായിട്ടില്ല. പ്രശസ്തരോടൊപ്പം നിന്നാല്‍ തനിക്കും പ്രസിദ്ധനാകാം എന്നു കരുതുന്നവരുണ്ടാവും. നിലവില്‍ പ്രസിദ്ധനായ മോഹന്‍ലാലിനെ പോലുള്ളോര്‍ക്കാവട്ടെ ഇതൊക്കെ വെറും നേരംപോക്കു മാത്രമായിരിക്കും. എം.ടി.വാസുദേവന്‍ നായരുടെ പേരില്‍ പ്രത്യേക ആഘോഷം സംഘടിപ്പിച്ച ദേശാഭിമാനി എന്ന പുരോഗമന പ്രസ്ഥാനവും ഇതേ മനോഭാവമാണ് കാണിച്ചത്. നായരായ എം.ടി, സവര്‍ണ കലയായ കഥകളിക്കാര്‍, അമ്പലവാസികളായ മട്ടന്നൂര്‍, പെരുവനം, ആർട്ടിസ്റ്റായി ജാതിപ്പേരില്‍ മാത്രം അറിയപ്പെടുന്ന നമ്പൂതിരി ഇവരുടെയൊക്കെ പേരില്‍ ആഘോഷങ്ങളുണ്ടാമ്പോഴും പേരു കേള്‍ക്കുമ്പോഴും ആളുകള്‍ കോരിത്തരിക്കുന്നു. ഇത് പ്രതിഭയുമായി ബന്ധപ്പെട്ടു മാത്രം ഉള്ള കോരോത്തരിപ്പല്ല. മറിച്ച് അവരുടെ സമുദായത്തോട് കാലങ്ങളായി ഉണ്ടാക്കിക്കൊണ്ടുവന്നൊരു വിധേയത്വം കൂടിയാണ്. മേല്‍പ്പറഞ്ഞവര്‍ പ്രതിഭകളല്ല എന്ന് ഇപ്പറഞ്ഞതിന് അര്‍ഥമില്ല. ദളിതര്‍ എത്ര വിദ്യാമ്പന്നരായാലും ഇത്തരക്കാര്‍ക്ക് മുന്നില്‍ ഓച്ഛാനിക്കുന്നത് കേമത്തമോ ശ്രേഷ്ഠതയോ ലഭിക്കുന്നതിനുള്ള കുമാര്‍ഗമായും കാണുന്നു. മേല്‍പ്പറഞ്ഞോര്‍ക്കാവട്ടെ എത്ര പുരസകാരവും ആദരവും ആഘോഷവും കിട്ടിയാലും ആഗ്രഹം തീരുകയുമില്ല. എനിക്കിതു വേണ്ട മറ്റു സല്‍പ്രവൃത്തികള്‍ക്കിതു ചെലവഴിക്കൂ എന്നു നിര്‍ദേശിക്കയും ഇല്ല.
ഇവരുടെയൊക്കെ കലാമേഖലകളില്‍ ഇവരേക്കാള്‍ പ്രതിഭകള്‍ ഇല്ലാതെ പോയതുകൊണ്ടൊന്നുമല്ല. സമുദായം മാത്രമാണ് പലരും തഴയപ്പെടാൻ കാരണം. ദേശീയ തലത്തില്‍ കലയിലും സാഹിത്യത്തിലും വലിയ അംഗീകാരങ്ങള്‍ കിട്ടിയ മലയാളികളെ ശ്രദ്ധിച്ചു നോക്കൂ. എല്ലാം നായര്‍ക്കും മുകളിലുള്ളവരാകും. നാലുനേരവും മോദിയെ ചീത്തവിളിക്കുന്ന പ്രഭാ വര്‍മ കേന്ദ്ര പുരസ്കാരം നാണമില്ലാതെ വാങ്ങുന്നതും അങ്ങനൊക്കെത്തന്നെയാണ്. തമിഴ് ബ്രാഹ്മണനും പ്രശസ്ത സിനിമാ നടനും ആയതുകൊണ്ടു മാത്രമാണ് ജയറാമിനൊപ്പം ചെണ്ടകൊട്ടാന്‍ മട്ടന്നൂരും പെരുവനവും തയ്യാറാവുന്നത് ഇതില്‍ ജയറാം കുറ്റക്കാരനല്ല.അയാള്‍ വില്‍ക്കാന്‍ വെച്ചതിനെ വാങ്ങുക മാത്രമാണ് ചെയ്തത്. ആ ആവേശം കല്‍പാത്തി ബാലകൃഷ്ണനോടൊപ്പം കൊട്ടാന്‍ ഇക്കൂട്ടര്‍ കാണിച്ചിട്ടില്ല; കാണിക്കില്ല. ആയിക്കോട്ടെ, പക്ഷെ ഇവരൊക്കെ പൊതു സമൂഹത്തിനും പുതു തലമുറക്കും വേണ്ടി എന്തു ചെയ്തു?. ഇവരുമായി താരതമ്യം ചെയ്താല്‍ 80 വര്‍ഷം കൃത്യമായി കൂലപ്പണി ചെയ്തോരേം 60 വര്‍ഷം ഓട്ടോ ഓടിച്ചോരേം ഇപ്രകാരം ആദരിക്കാമല്ലോ.അവരും കര്‍മ മേഖലയില്‍ കൂലി വാങ്ങി കാലക്ഷേപം ചെയ്തോരല്ലേ? യാഥാര്‍ഥ്യങ്ങള്‍ ഏറെ കയ്പ്പുള്ളതാണ്. ആ കയ്പ്പിനോടൊപ്പം നില്‍ക്കാന്‍ കരുത്തുള്ളോര്‍ക്കേ കഴിയൂ.