ഡിസപ്പിയറിങ് മെസ്സേജ്

“ഇന്നത്തെ സ്പെഷ്യൽ,
അത്യാവശ്യം പീസുള്ള ഫ്രഷ് മീറ്റാണ്
ഇന്നലെ കിട്ടിയത് കുറച്ചധികം
ജീർണ്ണിച്ചതായിരുന്നു..
കൊള്ളാവതല്ല”

ഒസ്യത് പ്രകാരം വെച്ച നജീബ്ക്കന്റെ
മയ്യത്തിന് റീപ്ലേ കിട്ടി…
നീണ്ട ശ്‌മശാനത്തിന്റെ ഇരുമൂലയിൽ നിന്നും
പുഴുക്കൾ ചാറ്റിങ് നിർത്തി
മാസ്സ് എൻട്രി നടത്തി…

കുറച്ച് നിമിഷങ്ങൾക്കകം തന്നെ
അവർക്കിടയിൽ കലാപവും വേരിട്ടു.

സൈന്യാധിപൻ ബ്രോഡ്കാസറ്റ് ചെയ്തു…
“അടങ്ങുവീൻ… നമുക്കൊരുമിച്ച് ലെഗ് പീസിൽ
നിന്നും തുടങ്ങാം”…

ലിബറലായ മറ്റൊരു വിഭാഗം
വോയിസ്‌ കേൾക്കാതെ
ചെസ്റ്റ് പീസിലേക്ക് മാർച്ച്‌ ചെയ്തു.

പ്രൊഫൈലിൽ കരിങ്കൊടി പാറി…
വിപ്ലവം നീണ്ടുനിന്നു…
യുദ്ധം നിയന്ത്രിക്കാൻ ഒരു സ്‌ക്വാടും
മീറ്റ് സ്റ്റോറേജ് ഫുള്ളാക്കാൻ മറ്റൊന്നും…

സുബ്ഹിയുടെ ആരവം ഉയർന്ന പാടെ
കലാപം ഒന്നടങ്ങി…
എല്ല് മാത്രം ബാക്കിയായി…

ജനം ഐക്യകണ്ഠേനെ
ചില മെമ്പർമാരെ ബ്ലോക്ക്‌ ചെയ്തു, പ്രഖ്യാപിച്ചു
” പുതിയൊരു കമ്മ്യൂണിറ്റി
രൂപപ്പെടുത്തും വരെ അഡ്മിന്മാർ
അധികാരത്തിൽ കഴിയും”
കാലക്രമീണെ നജീബ്ക്ക എന്ന
മെസ്സേജ് ജന്മനസ്സിൽ നിന്നും
ഡിസപ്പിയറാവാനും തുടങ്ങി.

മലപ്പുറം ചപ്പനങ്ങാടി സ്വദേശി. പൊന്നാനി മൗനത്തുൽ ഇസ്‌ലാം അറബിക് കോളേജ് വിദ്യാർത്ഥി.