ആ ശവക്കല്ലറയിൽ നിന്നും-
ഉയർന്നു പൊങ്ങുന്ന
പുഞ്ചിരിക്കുന്നവളുടെ പുറത്തെ
പാട് അത് കാണിക്കുന്നു.
ചിന്നിച്ചിതറിയ ആ ഒലിവ്
പഴത്തിൽ പതിഞ്ഞ
ആ മാംസപിണ്ഡം അത്
കേൾപ്പിക്കുന്നു.
ചുടു ചോര തെറിച്ച് വീണ
ആ ഉറുമാനും ഈന്തപ്പനയും അത്
സൂചിപ്പിക്കുന്നു.
പക്ഷെ കണ്ണുള്ളോർ അത്
കാണുന്നില്ല,
കാതുള്ളോർ അത്
കേൾക്കുന്നില്ല,
നാക്കുള്ളോർ അത്
പറയുന്നില്ല,
ഇരുണ്ട കരങ്ങളെ വെള്ളപൂശി
പുതപ്പിക്കുന്നു, അവർ.
ഘാതകരെ നിരപരാധികളായി
രൂപാന്തരപ്പെടുത്തുന്നു, അവർ.