നിരാകരണീയത

നിരാകരണീയതകൾ അതൊരു 
തുടര്‍ച്ചയാണ്
പ്രണയം ഇട്ടെറിഞ്ഞവനിൽ 
നിന്നോ അവളില്‍ നിന്നോ
നാനാമ്പെടുക്കുന്ന തുടര്‍ച്ച.
ഉടൽ  പൂത്ത ആസക്തികളെയടര്‍-
ത്തി മാറ്റിയാൽ പിന്നെ 
കനൽ പൂത്തു തുടങ്ങുന്ന തുടര്‍ച്ച.
ആ വിഷാദ ശാലയില്‍ കനലുകള്‍ 
ഘനീഭവിക്കുകയില്ലത്രെ,
പിന്നെയോ?പൊളളിച്ചകളുടെ 
വിയര്‍പ്പു തുളളിയും, 
കണ്ണു നീരുമായി ഉത്ഭവിക്കും.
പൊളളിച്ചകൾക്കിടയിൽ ചില 
ചങ്ങല കണ്ണികളടര്‍ന്നു വീഴാറുമുണ്ട്, 
സ്വപ്നങ്ങളാൽ  വിളക്കി ചേര്‍ത്ത 
ചങ്ങലകണ്ണികൾ.
അവിടെയവർ കെട്ടിപ്പടുത്ത 
കല് ഫലകങ്ങളോരോന്നായി കൊത്തിയടർത്തും,
വൃന്ദാവനത്തിലെ പൂക്കളത്രയും 
പിച്ചിയെരിക്കും, പ്രണയം 
കുറിച്ചെടുത്ത പുസ്തകത്താളുകൾ  
കത്തിയെരിയിക്കും
അപ്പോള്‍ ചരിത്രം പറയും നിരാകരണീയതകൾ  
അത് വെറുമൊരു തുടർച്ചയാണ്, 
ലാഘവങ്ങളുടെ തുടര്‍ച്ച.
തീവ്ര ഉഷ്ണത്തിലെത്ര
മരുപ്പച്ചകൾ തേടി.

ചലച്ചിത്ര സഹസംവിധായക. ആനുകാലികങ്ങളിലും സമൂഹമാധ്യമങ്ങളിലും എഴുത്തുന്നു. ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസത്തിന് ശേഷം അസോസിയേറ്റ് മെമ്പർ ഓഫ് ഇനസ്ടിട്യൂ ഷ്യൂഷൻ ഓഫ് ഇലക്ട്രോണിക്സ് ആന്‍റ് ടെലികമ്മ്യൂണികേഷന്‍റെ കീഴിൽ കമ്പ്യുട്ടര്‍ സയന്‍സ് ആന്‍റ് എഞ്ചിനീയറ്, തൃശ്ശൂര്‍ ചേതനയിൽ തിരക്കഥാ പഠനം. തിരക്കഥാകൃത്തും നോവലിസ്ററുമായ മലപ്പുറം ജില്ലയിലെ പുല്ലഞ്ചേരിയിൽ സി.ആര്‍ ചന്ദ്രന്‍റെയും സൈഫുന്നീസയുടെയും മകൾ.