ദലിതമാക്കപ്പെട്ട ജീവിതങ്ങള്‍

മലയാള ചെറുകഥ ഓരോ കാലത്തും അതിന്റെ സേഫ് സോണുകളെ ലംഘിക്കുകയും പ്രമേയത്തിലും ആഖ്യാനത്തിലും വൈവിധ്യപൂര്‍ണമായ ചേരുവകളെ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. സമീപകാലത്ത് വന്ന ചെറുകഥകളെ വിലയിരുത്തുമ്പോള്‍ രൂപപരമായ സവിശേഷതകളേക്കാള്‍ മുഴച്ചുനില്‍ക്കുന്നത് ജീവിതം തന്നെയാണ്. നമുക്ക് അത്രയൊന്നും പരിചിതമല്ലാത്ത ജീവിതപരിസരങ്ങളിലേക്ക് കഥ ഇറങ്ങിച്ചെല്ലുകയും ഒരു മറുലോകം കാണിച്ചുതരികയും ചെയ്യുന്നു. പരീക്ഷണാത്മകതയില്‍ മാത്രം വട്ടംചുറ്റാതെ വായനക്കാരെ മാറിയ രാഷ്ട്രീയസാഹചര്യങ്ങളുടെ പ്രതീകാത്മക തുറസ്സിലേക്ക് നടത്തിക്കുന്നു. ഇരുണ്ടതും ഹിംസാത്മകവുമായ ആഖ്യാനപരിസരത്തിലേക്ക് ജീവിതത്തെ അടയാളപ്പെടുത്തുമ്പോള്‍ അത് നമ്മള്‍ ജീവിക്കുന്ന കാലത്തെക്കൂടി പശ്ചാത്തലമാക്കി നിര്‍ത്തുന്നു. ഒരേസമയം ജീവിതത്തിന്റെ തുടര്‍ച്ചയായും പ്രതികൂലമായ ജീവിതസാഹചര്യങ്ങളില്‍നിന്നുള്ള കുതറിച്ചയായും കഥ മാറുന്നു. അസ്വസ്ഥതമാര്‍ന്ന ജീവിതചുറ്റുപാടില്‍ ഞെരിഞ്ഞമര്‍ന്ന് കഴിയുന്നവരും സ്വന്തം ആഗ്രഹങ്ങളിലേക്കും സ്വപ്‌നങ്ങളിലേക്കും സ്വതന്ത്രമാകണമെന്നും ആഗ്രഹിക്കുന്ന ഒട്ടേറെ മനുഷ്യര്‍ നമുക്ക് ചുറ്റുമുണ്ട്. പല ജീവിതാന്തരീക്ഷങ്ങളില്‍ വീര്‍പ്പുമുട്ടി നിരുപാധികം കീഴടങ്ങി ജീവിക്കുന്ന ഒരുകൂട്ടം സ്ത്രീകളെ അടയാളപ്പെടുത്തുന്ന കഥാസമാഹാരമാണ് രാജേഷ് എം.ആറിന്റെ ‘ദലിത’.

സമാഹാരത്തിലെ ആദ്യത്തെ കഥയായ വൈവാ വോസി, ഒരുകൂട്ടം സ്ത്രീകളുടെ ജീവിതശകലങ്ങളെ വരച്ചുകാട്ടുന്നു. സമൂഹം ഏല്പിച്ചുകൊടുത്ത ഉത്തരവാദിത്തങ്ങളില്‍ സ്വന്തം ആഗ്രഹങ്ങളെ മൂടിവെച്ച് ജീവിക്കുകയും നിസഹായതയുടെയും നെടുവീര്‍പ്പുകളുടെയും അകമ്പടിയോടെ സ്വന്തം ജീവിതത്തെ വ്യാഖ്യാനിക്കുകയും ചെയ്യുന്ന സ്ത്രീകള്‍. കേവലം അറിവുനേടുക എന്നതിനപ്പുറത്തേക്ക് പഠിത്തം ഒരു സ്ത്രീയെ സംബന്ധിച്ച് പുതിയ അനുഭവങ്ങള്‍ നേടുന്നതിനും സ്വന്തം നിലനില്പ് ഉറപ്പാക്കുന്നതിനുമുള്ള ആദ്യവഴിയാണ്. എന്നാല്‍ കുടുംബജീവിതത്തിലേക്ക് കടക്കുന്നതോടെ മുന്നോട്ടേക്കുള്ള സാധ്യതകള്‍ ഏറെക്കുറെ അവസാനിക്കുന്നു. ഈ കഥയില്‍ പഠനം വലിയ ആഗ്രഹങ്ങളിലൊന്നായി കാണുന്ന സ്ത്രീകളും നേരമ്പോക്കായി കാണുന്നവരും ഉണ്ട്. വായനക്കാരില്‍ ചില ചോദ്യങ്ങള്‍ അവശേഷിപ്പിച്ചും നുറുങ്ങുചിന്തകള്‍ നിലനിര്‍ത്തിയുമാണ് കഥ അവസാനിക്കുന്നത്.

‘ദലിത’ എന്ന കഥ കുടുംബത്തിനകത്തെ ഒരു സ്ത്രീയുടെ വീര്‍പ്പുമുട്ടലുകളും നിസഹായതകളും അടിച്ചമര്‍ത്തലുകളും എല്ലാം പറഞ്ഞുവെക്കുന്നു. അസംതൃപ്തി നിറഞ്ഞതാണ് ഓരോ സ്ത്രീയുടെയും ജീവിതം. നിലവില്‍ ജീവിക്കുന്ന ജീവിതത്തില്‍നിന്ന്, ചുറ്റുപാടില്‍നിന്ന് മാറി സ്വന്തം നിലയ്ക്കുള്ള ജീവിതം ജീവിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു. കാര്‍ത്തിക എന്ന സ്ത്രീയ്ക്ക് അനുഭവിക്കേണ്ടി വരുന്ന സംഘര്‍ഷങ്ങളും ഒറ്റപ്പെടലും കഥാകൃത്ത് കൈയടക്കത്തോടെ അനുഭവിപ്പിക്കുന്നു. ‘ഇവിടെയാകെ ഇരുട്ടാണ്, വെളിച്ചം വരേണ്ടതുണ്ട്’ എന്ന വാക്യത്തില്‍ തന്നെയുണ്ട് ആ കഥയുടെ മുഴുവന്‍ സത്തയും.

പ്രമേയംകൊണ്ടും ആഖ്യാനസവിശേഷതകൊണ്ടും വേറിട്ട വായനാനുഭവം തരുന്ന ഒരു കഥയാണ് ബോഡി (സ്പ്രേ) യുടെ മണം. ഗന്ധങ്ങളുടെ കൂടിക്കുഴയലുകള്‍ക്കിടയില്‍ ജീവിക്കുന്ന വീട്ടമ്മയിലൂടെയാണ് കഥ മുന്നോട്ടുപോകുന്നത്. സുഗന്ധത്തിലൂടെ സ്വന്തം ദുര്‍ഗന്ധങ്ങളെ മൂടിവെക്കാനുള്ള മനുഷ്യന്റെ വിരുതിനെ കഥ തുറന്നുകാട്ടുന്നു. ഒത്തുതീര്‍പ്പുകളുടെ, ഒഴിഞ്ഞുമാറലിന്റെ പരിധി ലംഘിക്കപ്പെടുമ്പോള്‍ സ്വന്തം ദൗര്‍ബല്യങ്ങളെ മറന്ന് പ്രതികരിക്കാനും മനുഷ്യര്‍ മടിക്കില്ല എന്ന സത്യവും ഈ കഥ പറഞ്ഞുവെക്കുന്നു. എത്ര സുഗന്ധം പൂശിയാലും ഒരു പരിധി കഴിഞ്ഞാല്‍ ദുഷിച്ച ഗന്ധം പുറത്തുവരിക തന്നെ ചെയ്യും. ഈ കഥയിലെ പുരുഷ കഥാപാത്രം ഉള്ളില്‍ ദുര്‍ഗന്ധം വഹിച്ചുകൊണ്ടു നടക്കുന്നയാളാണ്. ഒരു ഘട്ടമെത്തിയപ്പോള്‍ അയാളില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചുതുടങ്ങി. ദുര്‍ഗന്ധത്തെ എന്നന്നേക്കുമായി ഇല്ലാതാക്കുക എന്ന സ്വാഭാവികമായ പ്രകിയ കഥയിലും സംഭവിക്കുന്നു. ആദ്യാവസാനം മുതല്‍ കഥയുടെ ആഖ്യാനത്തിലും ഒഴുക്കിലും കഥാകൃത്ത് പാലിക്കുന്ന മുറുക്കം വായനയെ വേറിട്ട അനുഭവമാക്കുന്നു. അതുതന്നെയാണ് ഈ കഥയുടെ ആകെത്തുകയും.

ഈ സമാഹാരത്തിലെ 15 കഥകളും സമകാലിക മലയാള ചെറുകഥയുടെ മാറിയ കാഴ്ചകളെ വെളിപ്പെടുത്തുന്നു. കാലം മാറുന്നുവെന്നേയുള്ളൂ, പുതിയ കാലത്തെ സ്ത്രീയുടെ നിലനില്‍പിനും അതിജീവനത്തിനും വെല്ലുവിളികള്‍ പലതാണ്, പല രൂപത്തിലാണ്. തകര്‍ച്ചയുടെ വക്കില്‍ നിന്നുള്ള ഉയിര്‍ത്തെഴുന്നേല്‍പുകളും കുതിച്ചോട്ടങ്ങളുമാണ് ഓരോ സ്ത്രീജീവിതവും. പിന്നിലായി പോകുന്നതിന്റെ നിസഹായാവസ്ഥ ഓര്‍ത്ത് ദുഃഖിച്ചുനില്‍ക്കുകയല്ല, എല്ലാ പ്രതിബന്ധങ്ങളെയും നേരിടാന്‍ സ്വന്തം മനസിനെയും ശരീരത്തെയും പാകമാക്കി നിര്‍ത്തുകയാണ് ഓരോ സ്ത്രീയും. രാജേഷ് എം ആറിൻ്റെ ‘ദലിത’ എന്ന സമാഹാരത്തിലെ ഓരോ കഥയും മുന്‍പറഞ്ഞ വാക്യത്തെ അടിവരയിടുന്നതാണ്.

തൃശൂർ സ്വദേശി.മലയാള സർവ്വകലാശാലയിൽ നിന്ന് മലയാള സാഹിത്യത്തിൽ എംഎ. കുറച്ചു വർഷം കോഴിക്കോട്,മാതൃഭൂമിയിൽ ജോലി ചെയ്തിരുന്നു. ഇപ്പോൾ ബിഎഡ് [മലയാളം] പഠിക്കുന്നു. ചെറുകഥകൾ എഴുതാറുണ്ട്.