2024 ലെ വയലാർ പുരസ്‌കാരം എഴുത്തുകാരനായ അശോകൻ ചരുവിലിന്. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ വെങ്കലത്തിൽ നിർമ്മിച്ച ശില്പവും അടങ്ങിയതാണ് പുരസ്കാരം. ‘കാട്ടൂർ കടവ്’ എന്ന നോവലിനാണ് പുരസ്കാരം. മലയാളത്തിലെ രാഷ്ട്രീയ നോവലുകളുടെ ഗണത്തിൽപെടുന്നതാണ് കൃതി. വയലാർ രാമവർമ മെമ്മോറിയൽ ട്രസ്റ്റ് പ്രസിഡന്റ് പെരുമ്പടവം ശ്രീധരനാണ് അവാർഡ് പ്രഖ്യാപിച്ചത്. വയലാർ പുരസ്കാരത്തിലെ 48ാമത്തെ അവാർഡ് പ്രഖ്യാപനം ആണ് ഇത്.
ബെന്യാമിൻ, പ്രൊഫ. കെ എസ് രവികുമാർ, ഗ്രേസി എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്.മഹാപ്രളയത്തിൽ തകർന്ന ഒരു ഗ്രാമത്തെ പശ്ചാത്തലമാക്കിയുള്ള ജീവിതാപഗ്രഥനവും നവോത്ഥാനവും ദേശീയ പ്രസ്ഥാനവും പശ്ചാത്തലമാക്കിയതാണ് കാട്ടൂർ കടവ്.
വയലാർ രാമവർമയുടെ ചരമദിനമായ ഒക്ടോബർ 27ന് വെെകുന്നേരം 5.30ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.