കഥ
ചിലർ
കഥയെഴുതും
ആരും അറിയില്ല
ചിലർ
കഥ പറയും കണ്ണുകൾ കൊണ്ട്
അവർ മാത്രമറിയും
ചിലർ
“കഥ”യൊന്നുമില്ലാതേ
കഥമെനയും
ലോകം മുഴുവൻ
അറിയും…!
സൈലന്റ്
ഒരു പുഞ്ചിരിയോടെ കേറി വന്ന്
ആരെല്ലാമോ ആയി
ഒന്നും പറയാതെ ഹൃദയം കൊണ്ട് ഒറ്റപ്പോക്കാണ്,
സൈലന്റ് അറ്റാക്കാണത്രേ…!
സംസാരം
ഒന്നായി പറഞ്ഞതെല്ലാം
രണ്ടായി പിരിഞ്ഞാൽ
പലതായി കാറ്റിൽ പറക്കും…!
പ്രണയം
നിന്റെ അഭാവത്താൽ
ചാർജ്ജ് തീർന്നൊരു
ഹൃദയമുണ്ടെന്നിൽ
ഒറ്റ നോട്ടത്താൽ
റീ ചാർജാകുന്നത്…!!
നോട്ട്
ഇന്ന് ഗാന്ധിയുണ്ടോ
കൂടെയുണ്ട്
മാറണം
മാറ്റണം…!
സത്യം
കാറ്റിനെപ്പോലെയാണ്
ചില സത്യങ്ങൾ
തൊട്ടു നോക്കാനും പറ്റില്ല
കാണിച്ചു കൊടുക്കാനും പറ്റില്ല
വട്ടം ചുറ്റി പോകും…!
മരണം
തന്റേതല്ലാത്ത
കാരണത്താൽ
ബന്ധം വേർപെടുത്തി
ശരീരവും ആത്മാവും…!