1, വിരഹം
നീയില്ലാതെ പൂത്ത
ഓർമപ്പൂക്കൾക്കു
കൈതപ്പൂവിൻ ഗന്ധം.
2, ചെരുപ്പ്
നടന്ന വഴികളെല്ലാം
അശുദ്ധമാക്കിയത്
നീയെന്ന് ചെരുപ്പ്.
3, മനസ്സാക്ഷി
ഉള്ളറകളിലെ
വരണ്ട വെയിലിൽ
പ്രതീക്ഷകളെരിയുന്നു.
4, വീട്ടമ്മ
അടുക്കളപ്പാത്രങ്ങളോട-
ടക്കം പറഞ്ഞ –
വളൊതുങ്ങിക്കൂടി
5, വിഭ്രാന്തി
നിഗൂഢതകളുടെ
അടിയൊഴുക്കിലെ
ആർത്തിരമ്പൽ.
6, സമാഗമം
വിരഹച്ചൂടിലെ
നനുത്ത
ചാറ്റൽ മഴ.