സ്ത്രീ ഒരു പ്രതീകം

സഹനത്തിന്റെ, സ്നേഹത്തിന്റെ
പ്രതീകം.
ബലഹീനയാണേങ്കിലും അടിമകളല്ല
ഉള്ളിൽ എരിയുന്ന വേദനകൾ
ഒത്തിരി ഉണ്ടെങ്കിലും
അതൊന്നും പുറത്ത് കാട്ടാതെ
നിങ്ങൾക്കായ് വിടുവേല ചെയ്യുകയാണ് അവൾ.
അടുക്കളയിലെ പാത്രങ്ങളുടെ കല പില
ശബ്ദത്തിൽ അവളുടെ
എല്ലു നുറുങ്ങുന്ന ശബ്ദം
ആരും കേട്ടില്ല.
എല്ലാം കഴിഞ്ഞ്
അടുക്കളയിലെ വൃത്തി കേടുകളുമായി
ഉറങ്ങാൻ കിടക്കുബോഴും
ആരോടും പരാതി പറയുന്നില്ലവൾ.
തീൻ മേശയിൽ
അവളുടെ വിയർപ്പിന്റെ
ഉപ്പ് ചേർത്ത് കഴിക്കുബോൾ
ഒരു ഭംഗി വാക്കുപോലും ആരും പറയുന്നില്ല.
കാലചക്രം കറങ്ങുന്നതിനനുസരിച്ച്
അവളുടെ സ്ഥാനവും മാറി വരും.
ആദ്യം മകൾ, പിന്നെ ഭാര്യ, ശേഷം അമ്മ,
അവസാനം വൃദ്ധ.
ആദ്യം അവളുടെ സൗന്ദര്യം പോരന്ന്
തോന്നും.
പിന്നെ വിരൂപിയും വൃത്തിഹീനയുമായിതോന്നും.
ഒടുവിൽ,
പിന്നാമ്പുറത്ത് ചാരിവെച്ച
കുറ്റിചൂലുപോലെ അവളെയും
ചാരിവയ്ക്കും.

കവികൾ
വർണ്ണിചെഴുതിയ അവളുട ശരീരം
വീണ്ടും ഒരു വർണ്ണനകൾക്ക് വിധേയമാകാത്ത
വിതം മാറുന്നു.
മാൻ മിഴികൾ ചുളിവുകളാൽ
മൂടപ്പെടുന്നു.
മഴവില്ലുപോലുളള പുരികങ്ങൾ
ചാര നിറം കൈവരിക്കുന്നു.
ചുവന്ന പനിനീർ ദളങ്ങൾ പോലുള്ള
അധരങ്ങളിൽ നീരുവറ്റിയിരിക്കുന്നു.
പനങ്കുല പോലുള്ള മുടിയിഴകൾ
ക്കിടയിൽ വെള്ളയും, സ്വർണ്ണവും
തെളിയുന്നു .
ശ്രേഷ്ഠ ശിൽപി കൊത്തിയെടുത്ത
ശരീരം ഒടുവിൽ
കാലപഴക്കത്തെ ഓർമ്മപെടുത്തുന്ന
വക്കറ്റ് ചളുങ്ങിയ കുടം കണക്കാവുന്നു.
അവസാനം ഉപയോഗശൂന്യമായ കുടം
പോലെ അവളും പുറം തളളപെടുന്നു.

കണ്ണൂർ ചൊക്ലി സ്വദേശിനി. മാഹിയിൽ B.Ed ന് പഠിക്കുന്നു