സ്ത്രീ

മാതൃവാത്സല്യത്തി-
-ലിടറാതെ പതറാതെ
കർത്തവ്യം ചുമതല
ചുമലിലേറ്റി
തോളെല്ല് താഴാതെ
പുറ വടിവ്, കൂനാതെ
കൺഠമോ, വളയാതെ
ഭാരമേറിടും ശിരസ്സിനു
തുണയായ ഗളത്തിലോ
മാലയായ് ചാർത്തി
മന്ദസ്മിതവും അണിഞ്ഞും
പൂമുഖ വാതിലിൽ
അണയാ തിരിനാളമായ്
ഒളിവീശും ശോഭയായ്
നൈപുണ്യ ഹസ്തമായ്
വീണ്ടും വസന്തമോ
അരികെയെന്നരികിൽ
എന്നു മൊഴിഞ്ഞും
കാണാക്കായലിൻ ഓളത്തിലുലയാതെ
സ്ത്രീയായ്, പെണ്മയായ്, ഉണ്മയായ്.

ഇരിങ്ങാലക്കുട സ്വദേശിനി. ഇപ്പോൾ സകുടുംബം വിദേശത്ത്.. ആനുകാലികങ്ങളിലും നവ മാധ്യമങ്ങളിലും സജീവം