സന്ധ്യാ തീരം

കണ്ടറിഞ്ഞതാം കാൽപ്പാടുകൾ
കോർക്കാൻ കൊതിച്ചൊരാ കൈയിണകൾ

ഓർക്കവേ നിറയും നെടുവീർപ്പുകൾ
വാക്കുകൾതൻ വഴിത്താരകൾ

വർണം നിറഞ്ഞൊരാ സന്ധ്യയിൽ
വിസ്മൃതി തുരുത്തിൽ പിരിഞ്ഞവർ

ഇനിയുള്ളതതിരുളെന്ന സത്യം
തിരിച്ചറിഞ്ഞുടനെ കരം മാറ്റി

ഉൾക്കാമ്പിൽ നിറയുമാ തിരി തൻ
വെളിച്ചം കൊളുത്തി കടന്നുപോയി

കാലിക്കറ്റ് സർവകലാശാലയിൽ അസിസ്റ്റന്റ് ലൈബ്രേറിയൻ ആണ്. ചിത്രരചനയിലും കവിതാ രചനയിലും താൽപര്യം. കോഴിക്കോട് ചേളാരിയിൽ താമസം.