‘നമ്മൾ’എന്നത്
സങ്കല്പവും
‘നീ’ എന്നത് മിഥ്യയും
‘ഞാൻ’ എന്നത്
‘അവശിഷ്ടവും’ മാത്ര-
മാകുമ്പോൾ…
പ്രിയനേ…,
പ്രണയം
കറുത്ത തുണിയടിച്ച
ശവപ്പെട്ടിക്കുള്ളിൽ
നിന്നും
പുറത്തേക്ക്
നോക്കുന്ന
വെളുത്ത ലില്ലിപ്പൂക്കളെപ്പോലെ…
മരണമണിക്കൊപ്പം
ഈണത്തിൽ
പാടുന്ന
ഒപ്പീസു പോലെ…