തമ്പുരാൻ ഉറങ്ങാൻ നേരത്ത് കോട്ടുവാ ഇടുന്നതാണത്രേ, ആ കൊടുംകാറ്റ് !. അത് സത്യമാണെങ്കിൽ ആശാരിമാരുടെ തമ്പുരാൻ സ്ഥിരം ഉറക്കമാണ്. കാരണം, ദിവസവും പത്തിരുപത് പ്രാവശ്യം,ഒച്ചയും ബഹളവും ഉണ്ടാക്കിക്കൊണ്ട് ആ കാറ്റ് വരാറുണ്ട്. കൊടുംകാറ്റിൽ, ശംഭു തലയ്ക്കു പിടിച്ചിരുന്ന വാഴയില കീറിപ്പറിഞ്ഞു. പെരുമഴയിൽ അവൻ നനഞ്ഞ് ഒരുപരുവമായി. കുറേ താഴെ, പറങ്കിമാവുകൾക്കുമപ്പുറത്ത്, അവൻറെ ഓലമേഞ്ഞ വീടും മഴനനയുന്നു.
ശംഭു പതിമ്മൂന്നാംവയസ്സിൽ പ്രായമായി.
അതെ. ശംഭു വയസ്സറിഞ്ഞു .
പ്രത്യേക ചടങ്ങുകൾ ഒന്നും ഉണ്ടായില്ല. കൊള്ളാവുന്ന ഭക്ഷണ പദാർത്ഥങ്ങളൊന്നും തന്നെ അവന് കിട്ടിയുമില്ല. ശംഭുവല്ലാതെ ഈ മഹാസംഭവം തുടക്കത്തിൽ ആരുമറിഞ്ഞതുമില്ല. അടുത്ത സഹപാഠികളിൽ കുറച്ചുപേരോട് മാത്രം ശംഭു കാര്യം പറഞ്ഞു. ചില വിവരദോഷികൾ അവനെ കളിയാക്കി. ചിലർ അവനെ അസൂയയോടെ നോക്കുകയും ചെയ്തു. ലോകം ശംഭുവിന് പ്രത്യേകിച്ച് ഒരു വിലയും നൽകാത്തതിൽ, അവന് നിരാശ തോന്നി.
പക്ഷെ, ഇതൊന്നും കൊണ്ട് സത്യം മൂടിവയ്ക്കാൻ പറ്റില്ലല്ലോ.
ശംഭു ആശ്വസിച്ചു. അവൻ വയസ്സറിയിച്ചിരിക്കുന്നു.
ശംഭുവിൻറെ ശരീരത്തിനും മനസ്സിനും ഉണ്ടായ പരിണാമങ്ങൾ ലോകമറിഞ്ഞില്ലെങ്കിലും അവനറിഞ്ഞു. അവനെക്കൂടാതെ വേറൊരാളുംകൂടി അതറിഞ്ഞു. അങ്ങനെയാണ്, ശംഭു ഒന്നാമത്തെ പ്രാവശ്യം നാടുവിട്ടുപോകുന്നത്.
എട്ടാംക്ലാസ്സിൽ ശംഭു തോറ്റു.
ആദ്യമായിട്ടാണ് ശംഭു തോല്ക്കുന്നത്. ആ തോൽവി, പക്ഷെ ശംഭുവിൻറെ മനസ്സിൽ യാതൊരു പ്രഹരവും ഏല്പ്പിച്ചില്ല. തോല്ക്കാനുള്ള കാരണങ്ങളാണെങ്കിൽ വേണ്ടുവോളമുണ്ടായിരുന്നു താനും.
കരിമ്പട്ടിണിയുടെ നാളുകളിലൂടെയാണ്, ധാരാളം അംഗങ്ങളുള്ള , ശംഭുവിൻറെ കുടുംബം ഇഴഞ്ഞുനീങ്ങിയിരുന്നത്. വിശന്നിരിക്കാൻ മടിച്ച്, ശംഭു പലപ്പോഴും സ്കൂളിൽ പോകാറില്ല. അവൻറെ ഹാജർനില വളരെ മോശമായി. വീട്ടില് നിന്നാലുണ്ടാകാവുന്ന ശല്യമോർത്താണ് വീട്ടുകാർ അവനെ സ്കൂളിൽ അയച്ചതു തന്നെ. അതുകൊണ്ട് ശംഭുവിൻറെ തോൽവി ആരെയും ഒരുതരത്തിലും ബാധിക്കുമായിരുന്നില്ല.
എട്ടാംക്ലാസ്സിൽ തോറ്റുപോയതിൽ ശംഭുവിന് ദു:ഖമില്ല. പക്ഷെ, ഒരു ക്ലാസിനു മുന്നിലായ പല പഴയ കൂട്ടുകാരും അവനെ ഒഴിവാക്കിയതിൽ, ശംഭു ഖിന്നനാണ്. അങ്ങനെ ഒറ്റപ്പെട്ടുപോയ ശംഭു, പോകുന്നതും മടങ്ങിവരുന്നതും തനിച്ചായി.
പലരുടേയും പറമ്പുകൾ മുറിച്ചുകടന്ന്, കുറുക്കുവഴികളിലൂടെയൊക്കെയായി, ശംഭുവിൻറെ പോക്കുവരവ്. അങ്ങനെയുള്ള കുറുക്കുവഴികളിൽ ഒരിടത്തുവച്ചാണ് ശംഭുവിൻറെ ജീവിതത്തെ മാറ്റിമറിച്ച ആ സംഭവമുണ്ടായത്.
അങ്ങനെയാണ് ശംഭു ആദ്യമായി നാടുവിടുന്നത്.
ഇടവപ്പാതിമഴ ഉറഞ്ഞു തുള്ളിക്കൊണ്ടിരുന്ന ഒരു തിങ്കളാഴ്‌ച പകലായിരുന്നു അതുണ്ടായത്. രാവിലെ ഒന്നും കഴിക്കാതെയാണ് ശംഭു സ്കൂളിൽ പോയത്. ഉച്ചയായപ്പോൾ അവന് കണ്ണിൽ ഇരുട്ടുകയറുന്ന സ്ഥിതിയായി. ആരോടും അനുവാദം ചോദിക്കാതെ ശംഭു സ്കൂളിൽ നിന്നും ഇറങ്ങി. കുടയെന്ന കറുത്തവസ്തു മറ്റുള്ളവരുടെ കൈയിലിരിക്കുന്നതു മാത്രമേ അക്കാലത്ത് ശംഭു കണ്ടിട്ടുള്ളൂ. മലംപുന്നയില, തേക്കില,വാഴയില, ഒന്നും കിട്ടിയില്ലെങ്കിൽ, കാട്ടുചേമ്പില… ഇവയൊക്കെയായിരുന്നു, മഴയോട് ഏറ്റുമുട്ടാനുള്ള ശംഭുവിൻറെ ആയുധങ്ങൾ.
സ്കൂളിലെ, ചെറിയ ക്ലാസ്സുകളിലെ കുട്ടികൾക്ക് അമേരിക്കൻമാവ് എന്നറിയപ്പെടുന്ന മഞ്ഞ ചോളംമാവുകൊണ്ട് ഉപ്പുമാവുണ്ടാക്കിക്കൊടുക്കുന്ന ഒരേർപ്പാടുണ്ടായിരുന്നു, അക്കാലത്ത്. അതിനുവേണ്ടി കെട്ടിയിട്ടുള്ള ‘കഞ്ഞിപ്പെര’ എന്നറിയപ്പെട്ടിരുന്ന ഓലഷെഡിൻറെ പിൻഭാഗത്ത് വാഴകൾ നില്പ്പുണ്ട്. ഒരു വാഴയില കടിച്ചുമുറിച്ചെടുത്ത്, അതും തലയ്ക്കുപിടിച്ച്, ആരും കാണാതെ ശംഭു മുങ്ങി.
പുസ്തകങ്ങൾ പ്ലാസ്റ്റിക് കവറിനകത്ത് സുരക്ഷിതമാണ്. അതും മാറോടമർത്തി, ചെമ്മണ്‍പാതയിലൂടെ ശംഭു, തുപ്പിത്തുപ്പി നടന്നു.
വാഴത്തണ്ടിൻറെ കയ്പ്പും ചവർപ്പും പശയും അപ്പോഴും വായ്ക്കകത്തുണ്ട്.
ചെമ്മണ്‍പാതയിൽ നിന്നും ഹാജിയാരുടെ റബ്ബർഎസ്റ്റേറ്റ് മുറിച്ചുകടന്നാൽ നീർച്ചോലയൊഴുകുന്ന പാറക്കെട്ടിനടുത്തെത്താം. അവിടുന്ന് കുന്നിറങ്ങിയാൽ വീടായി.
ശംഭു റബ്ബർ തോട്ടത്തിലൂടെ നടന്നു. തോട്ടത്തിൻറെ ഉടമസ്ഥൻ ഹാജിയാരെ ശംഭുവിന് ഇഷ്ടമല്ല. ശംഭുവിൻറെ വീട്ടുവളപ്പിൽ ആകെയുള്ള അഞ്ചു തെങ്ങുകളും ഒററിയെടുത്തിട്ടുള്ളത്, ഹാജിയരാണ്. മൂന്നുവർഷത്തിൽ കൂടുതലായി. എല്ലാ ഒഴിവിലും തേങ്ങവെട്ടുമ്പോൾ ഒരെണ്ണമാണ് അവൻറെ മുറ്റത്തിട്ടിട്ട് പോകുന്നത്, ധർമംപോലെ. ഇട്ടുമൂടാൻ കാശുള്ള ഹാജിയാർ അത്രയ്ക്കും അനീതി കാണിക്കരുതെന്ന് ശംഭുവിൻറെ മനസ്സ് പറയാറുണ്ട്.
ശംഭു പാറക്കെട്ടിനടുത്തെത്തിയപ്പോൾ തലയൊഴികെ ഏതാണ്ടൊക്കെ നനഞ്ഞു കഴിഞ്ഞിരുന്നു. അവൻറെ ജീവിതത്തെ മാറ്റിമറിച്ച സംഭവം ഒരു കൊടുങ്കാറ്റിന്റെ രൂപത്തിലാണ് വന്നത്. ആശാരിമാരുടെ ‘തമ്പുരാൻകള’മിരിക്കുന്ന കുന്നിൻചെരുവിൽ നിന്നും കൂടെക്കൂടെ അങ്ങനെ ചില കൊടുംകാറ്റുകൾ വരാറുണ്ട്.
തമ്പുരാൻ ഉറങ്ങാൻ നേരത്ത് കോട്ടുവാ ഇടുന്നതാണത്രേ, ആ കൊടുംകാറ്റ് !. അത് സത്യമാണെങ്കിൽ ആശാരിമാരുടെ തമ്പുരാൻ സ്ഥിരം ഉറക്കമാണ്. കാരണം, ദിവസവും പത്തിരുപത് പ്രാവശ്യം,ഒച്ചയും ബഹളവും ഉണ്ടാക്കിക്കൊണ്ട് ആ കാറ്റ് വരാറുണ്ട്.
കൊടുംകാറ്റിൽ, ശംഭു തലയ്ക്കു പിടിച്ചിരുന്ന വാഴയില കീറിപ്പറിഞ്ഞു. പെരുമഴയിൽ അവൻ നനഞ്ഞ് ഒരുപരുവമായി. കുറേ താഴെ, പറങ്കിമാവുകൾക്കുമപ്പുറത്ത്, അവൻറെ ഓലമേഞ്ഞ വീടും മഴനനയുന്നു.
പക്ഷെ, കുത്തനെയുള്ള ഇറക്കത്തിലൂടെ പെരുമഴയത്ത് നടക്കുന്നത് അപകടമാണ്. കാറ്റത്ത് നിലകിട്ടിയില്ലെന്നുവരും. അന്തംവിട്ട്, ഓടിപ്പോയിട്ടും വലിയ കാര്യമൊന്നുമില്ല.അടുക്കളയിലെ അടുപ്പിൽ പൂച്ച, ഉറങ്ങിക്കിടപ്പുണ്ടാവും.
ഒലട്ടിക്കാടുകളും ചൂരൽപ്പടർപ്പുകളും കുടപ്പനതൈകളും ചേർന്ന് കൊടുംകാടിൻറെ ഭീകരത പരത്തുന്ന പാറക്കെട്ടുകൾക്കുള്ളിൽ മഴനനയാതെ നിൽക്കാൻ പാകത്തിൽ ഗുഹപോലുള്ള സ്ഥലങ്ങളുണ്ട്. ശംഭു അങ്ങോട്ട് നടന്നു. അവധി ദിവസങ്ങളിൽ ശംഭുവിൻറെ സ്വകാര്യലോകമാണ്അ, വിടം. നീർച്ചോല ഒഴുകുന്ന ശബ്ദവും കിളികളുടെ കിന്നാരവും കേട്ടിരുന്നാൽ വിശപ്പറിയില്ല.
ശംഭു എത്തുമ്പോൾ, വേറൊരാളും നനഞ്ഞൊലിച്ചു നില്പ്പുണ്ട്, അവിടെ. അങ്ങനെയാണ്,ശംഭു നാടുവിടുന്നതിനുള്ള കാരണമുണ്ടാകുന്നത്.
പല ക്ലാസ്സുകളിലും പലവട്ടം തോറ്റ്, പഠിത്തം നിർത്തിയ അവളുടെ പേര് പ്രിയംവദ എന്നായിരുന്നു. അമ്പലംകുന്ന് ശ്രീകൃഷണ ടാക്കീസിൽ ‘ശകുന്തള’ സിനിമ ഓടിയിരുന്ന കാലത്താണ്, പ്രിയംവദയുടെ ജനനം! അങ്ങനെയാണ് അവൾക്കീ പേരിട്ടതെന്ന് ആരോ പറഞ്ഞ്, ശംഭു കേട്ടിട്ടുണ്ട്.
നെൽപ്പാടങ്ങളും തെങ്ങിൻപറമ്പുകളും റബ്ബർതോട്ടങ്ങളുമായി ധാരാളം ഭൂസ്വത്തുള്ള ‘പണയിൽ’ വീട്ടിലെ കുട്ടിയാണ്, പ്രിയംവദ. ശംഭുവിൻറെ പാറക്കെട്ടും ഓലട്ടിക്കാടും ഗുഹയും ആധാരപ്രകാരം പ്രിയംവദയുടെ കുടുംബസ്വത്താണ്. പക്ഷെ, ശംഭു മനസ്സുകൊണ്ട്, അതംഗീകരിച്ചിട്ടില്ല.
പാറക്കെട്ടിലെ അതിവിശാലമായ ഗുഹയിൽ നിന്നും ഒഴുകുന്ന തെളിനീർച്ചോല, പറങ്കിമാവിൻതോപ്പിലൂടെ ഒഴുകി, കൈതത്തോട്ടിൽ ചെന്ന്ചേരുന്നു. പാറക്കെട്ടിനു താഴെ, പൊക്കത്തിൽ നിന്നു പതിക്കുന്ന നീരൊഴുക്കിൽ, പ്രിയംവദ ഒറ്റത്തോർത്തിൽ നിന്ന് കുളിക്കുന്നത്, ശംഭു പലപ്പോഴും കണ്ടിട്ടുണ്ട്. ആ പ്രദേശത്തിൻറെ അധികാരം സ്ഥാപിക്കാനുള്ള അവളുടെ ഗൂഡബുദ്ധിയാണെന്ന് കരുതി, ശംഭു, അവളെ ശത്രുവായി കണ്ടിരുന്നു. ‘നാണമില്ലാത്ത അസത്ത്’ എന്ന് സ്വയം പറയാറുമുണ്ട്.അന്നൊക്കെ ശംഭു അവൾ കുളിക്കുന്ന ഭാഗത്തേയ്ക്ക് നോക്കാറില്ല. പേടിയായിരുന്നു, മുൻപ്.
പക്ഷെ, ഇന്നവൻ പുരുഷനാണ്!
ഒരാട്ടിൻകുട്ടിയെയും കൊണ്ട് കാടരിക്കുന്നതാണ്, പ്രിയംവദയുടെ പ്രധാന വിനോദം. അവളുടെ പറമ്പിലെ മരങ്ങളിലും ചെടികളിലും വള്ളികളിലുമൊക്കെ എന്തെങ്കിലും കായ്ഫലങ്ങൾ എല്ലാ കാലത്തും കായ്ച്ചുകിടപ്പുണ്ടാവും. അതൊക്കെ പറിച്ച്, കടിച്ചുചവച്ച് , തെണ്ടിനടക്കുന്നതാണ് അവളുടെ സുഖം.
ഒരിക്കൽ കുളക്കോഴിമുട്ടകൾ ചാണകത്തിൽ പൊതിഞ്ഞ്, ചുട്ടുതിന്നത് അവർ രണ്ടുപേരും കൂടിയാണ്. അതിനുശേഷം ശംഭു, അവളെ ‘നാണംകെട്ട അസത്ത്’ എന്ന് പറയാറില്ല. പ്രിയംവദ, അവൻ കാണക്കെ, ഒറ്റത്തോർത്തിൽ നിന്ന് കുളിക്കാറുമില്ല. തന്നെയുമല്ല, പ്രിയംവദ സുന്ദരിയുമായിരുന്നു.
“ശംഭൂ”
ഒരു വിളി കേട്ടാണ്, അവൻ ഗുഹയുടെ ഉള്ളിലേയ്ക്ക് നോക്കിയത്. നിഴൽപ്പാടിൽനിന്നും വെളിച്ചത്തേയ്ക്ക് നീങ്ങിനിന്നപ്പോഴാണ്, ശംഭുവിന് ആളെ മനസ്സിലായത്.
പതിനാറ് കഴിഞ്ഞ പ്രിയംവദയും നനഞ്ഞൊലിച്ചാണ് നില്പ്പ്!
അവളിപ്പോഴും പെറ്റിക്കോട്ടാണ് ഉള്ളിലിട്ടിരുന്നത്. നനഞ്ഞൊട്ടിയ വസ്ത്രങ്ങൾക്കുള്ളിൽ, അവൾ മുഴുത്തുമുഴച്ചു നില്ക്കുന്നു.
“എന്തൊരു മഴ, ല്ലെ ശംഭൂ?” അവൾ ചോദിച്ചു.
ശംഭു തലകുലുക്കി.
“നീയെങ്ങനെ ഈവഴി, ഉച്ചയ്ക്ക്ശേഷം സ്കൂളില്ലേ?”
“ഞാനിങ്ങു പോന്നു. ഹാജിയാരുടെ റബ്ബർതോട്ടം വഴി വന്നാൽ കുറേദൂരം ലാഭമുണ്ട്.”
“നീയാ ഉടുപ്പഴിച്ചുപിഴിഞ്ഞ് തലതുടയ്ക്ക്” പ്രിയംവദ പറഞ്ഞു. “പനിപിടിക്കും.”
ശംഭു അനുസരിച്ചു.
എല്ലുന്തിയ ശരീരം പുറത്തുകാണിക്കാൻ അവന് ലേശം മടിയുണ്ടായിരുന്നു. പക്ഷെ, പ്രിയംവദയുടെ കണ്ണുകൾക്ക് ആജ്ഞാശക്തിയുണ്ടായിരുന്നു.
“നീയും തുടയ്ക്ക്” ശംഭു പറഞ്ഞു.
“നീയെന്നോ?” അവൾ കണ്ണുരുട്ടി.” മാമീന്ന് വിളിക്ക് ചെക്കാ”
മാമി!
മുറയ്ക്ക് മാമിയാണത്രേ. എന്തൊക്കെയോ ചില ബന്ധങ്ങളുണ്ട്. പക്ഷെ-?
ആശാരിമാരുടെ തമ്പുരാനാണ് ചതിച്ചത്.
ഒരു കൂറ്റൻ കോട്ടുവാ !
ആ പാറക്കെട്ടിനുള്ളിൽ അതിനുമുൻപൊന്നും അത്രയും വലിയ കൊടുംകാറ്റ് വന്നിട്ടില്ല.
കാറ്റിൽ നിന്നും രക്ഷപ്പെടാൻ ശംഭു കുറേക്കൂടി ഉള്ളിലേയ്ക്ക് നീങ്ങിയപ്പോൾ അറിയാതെ പ്രിയംവദയുടെ ദേഹത്ത് മുട്ടി. അവളത് കാര്യമാക്കിയില്ല. തുടർന്ന് ശക്തമായ മിന്നലും ആകാശം പിളർക്കുന്ന ഇടികളുമുണ്ടായി. ദൂരെയെങ്ങോ നിലവിളികേട്ടു. ഓലട്ടിക്കാട് വിറകൊണ്ടു.
ശംഭു, അറിയാതെ പ്രിയംവദയെ കെട്ടിപ്പിടിച്ചുപോയി.
“ശംഭൂ” അവൾ അലറി.
ശംഭു അവളെ തെരുതെരെ ഉമ്മവച്ചു.
അമ്പലംകുന്ന് സിനിമാകൊട്ടകയിൽ പണ്ടെപ്പോഴോ കണ്ട ഒരു വടക്കൻപാട്ടു
സിനിമയിലെ ചില ദൃശ്യങ്ങൾ മാത്രമാണ്, ഈ വക കാര്യങ്ങളിൽ ശംഭുവിൻറെ ഏക അറിവ്.
കൊട്ടാരത്തിൻറെ മുകളിലേയ്ക്ക് കരണം മറിഞ്ഞെത്തുന്ന വില്ലൻ. ഉറങ്ങിക്കിടക്കുന്ന വീരാംഗനയെ എന്തൊക്കെയോ ചെയ്യുന്നു!
വിശപ്പാണ് ഇതിനൊക്കെ കാരണം. അല്ലെങ്കിൽ പാവം ശംഭു, അങ്ങനെയൊന്നും ചെയ്യുമായിരുന്നില്ല. കാറ്റത്തും മഴയത്തും പ്രിയംവദയുടെ കരച്ചിൽ ആരും കേട്ടില്ല.
പ്രിയംവദ എതിർപ്പും നിലവിളിയും നിർത്തി, അവനെ തുറിച്ചുനോക്കി. ആ നോട്ടം നേരിടാനാവാതെ ശംഭു ഓടി. പാറക്കെട്ടിനു പുറത്തുവന്നുനിന്ന് അവൻ ആലോചിച്ചു.
എന്താണ് കാണിച്ചത്?
അതും തൻറെ കുടുംബത്തെയടക്കം ചുട്ടുകരിക്കാൻ ശേഷിയുള്ള ‘പണ’യിലെ കുട്ടിയോട്?
വടക്കൻപാട്ടു സിനിമയിലെ കുഞ്ചുണ്ണൂലിയ്ക്ക് പിന്നീട് എന്തുണ്ടയെന്ന് ശംഭു ഓർത്തുനോക്കി.
അവൾ ഗർഭിണിയാകുന്നു…. പ്രസവിക്കുന്നു….
ഈശ്വരാ! പ്രിയംവദ ?
ശംഭു, ഹാജിയാരുടെ തോട്ടത്തിൽ കയറി ചെമ്മണ്‍നിരത്തിലേയ്ക്കോടി.
അവിടുന്ന് എങ്ങോട്ടോ ഓടി.
ഒരു പെണ്ണിനെ കെട്ടിപ്പിടിച്ചതുകൊണ്ടോ ഉമ്മവച്ചതുകൊണ്ടോ, അവൾ ഗർഭിണിയാകില്ലാന്നറിയാൻ, ശംഭു പിന്നെയും കാലങ്ങളെടുത്തു.
വടക്കേലെ ശംഭു നാടുവിട്ടു.
പിറ്റേന്ന് അങ്ങനൊരു വാർത്ത കാവുംപുറം ഗ്രാമത്തിലാകെ പരന്നു. പോകാനിടയുള്ള സ്ഥലങ്ങളിലൊക്കെ, അവനെ വീട്ടുകാർ അന്വേഷിച്ചു.
കണ്ടുകിട്ടിയില്ല.
പലരും പല കാരണങ്ങൾ പറഞ്ഞു.
പട്ടിണിസഹിക്കാതെ പോയതാവും…
എട്ടിൽ തോറ്റതിൻറെ നാണക്കേട് കൊണ്ടാവും….
ശംഭുവിന ആളുകൾ മറന്നുതുടങ്ങിയപ്പോഴാണ്, നാൽപ്പത്തിയൊന്നാം നാൾ, അമ്പലംകുന്ന് പോലീസ് സ്റ്റേഷനിലെ ഒരു പോലീസ്കോണ്‍സ്റ്റബിൾ വടക്കതിൽ വീട്ടിലെത്തിയത്.
‘നഗരത്തിലെ ഒരു കെട്ടിടവരാന്തയിൽ,അബോധാവസ്ഥയിൽ കിടന്ന ബാലനെ, അവൻ പറഞ്ഞ മേൽവിലാസത്തിൽ തിരിച്ചേല്പ്പിക്കാനാണ്, പോലീസുകാരൻ വന്നത്. ഉടമസ്ഥർ ഉണ്ടെങ്കിൽ, സ്റ്റേഷനിലെത്തി, ‘നഷടപ്പെട്ട മുതലിനെ’ ഒപ്പിട്ട് കൈപ്പറ്റണം.’
അങ്ങനെ, ഒരു മണ്ഡലകാലത്തെ പ്രവാസം കഴിഞ്ഞ് ശംഭു,കാവുംപുറം ഗ്രാമത്തിൽ മടങ്ങിയെത്തി. കുറച്ചുദിവസം ശംഭു പുറത്തൊന്നും ഇറങ്ങാതെ വീട്ടിൽത്തന്നെ കഴിച്ചുകൂട്ടി. ആരുംതന്നെ എന്തുകൊണ്ടാണ് ഒന്നും പറയാത്തതെന്ന് അവൻ ആശ്ചര്യപ്പെട്ടു.
ആഞ്ഞിലിമരങ്ങൾക്കിടയിലൂടെ നോക്കിയാൽ, ഹാജിയാരുടെ മുപ്പറക്കണ്ടത്തിനുമപ്പുറം, പണയിൽവീടിൻറെ ഓടുമേഞ്ഞ മേല്ക്കൂര കാണാം.
പ്രിയംവദ എന്തുചെയ്യുന്നുണ്ടാവും?
ഗർഭിണിയായ വിവരം പുറത്ത് പറഞ്ഞിട്ടുണ്ടാവില്ലേ?
രണ്ടുമൂന്ന് ദിവസം കഴിഞ്ഞ്, ഒരു പകൽ
പറങ്കിമാവുകൾക്കിടയിൽ ഒരു ചുവന്നനിറമുള്ള കുപ്പായം കണ്ട്, ശംഭു നോക്കുമ്പോൾ, പ്രിയംവദ! മുകളിൽ പാറക്കെട്ടിലേയ്ക്കുവരാൻ അവൾ ശംഭുവിനോട് ആംഗ്യം കാണിച്ചു.
ശംഭു ഞെട്ടി.
പത്തമ്പത് ദിവസങ്ങൾക്ക് ശേഷമാണ്, ശംഭു, അവളെ മുഖാമുഖം കാണുന്നത്.
എന്തിനായിരിക്കും അവൾ വിളിക്കുന്നത് ?
ശംഭു നോക്കുമ്പോൾ പ്രിയംവദ പാറക്കെട്ടിനു നേർക്കാണ് നടക്കുന്നത്. അവൻറെ വീട്ടിലണെങ്കിലോ, ആരും ഇല്ലാത്ത നേരമായിരുന്നു. ഉണ്ടെങ്കിലും ആരും അവനെ ഒന്നും പറയാറില്ല, നല്ലതോ ചീത്തയോ ആയ,ഒന്നും.
നാടുവിട്ടുപോയി, മടങ്ങിവന്ന ശംഭുവിനെ ഒരു വിചിത്രജീവിയയിട്ടാണ് എല്ലാരും കാണുന്നത്.
ഓലട്ടിക്കാടുകൾക്കിടയിൽ കൊണ്ടുപോയി ആക്രമിക്കാനയിരിക്കുമോ അവളുടെ പദ്ധതി? ഇതുവരെ ആരോടും പറയാത്തത് നേരിട്ട് പ്രതികാരം ചെയ്യാനാവില്ലേ? ശാരീരികമായി നോക്കിയാലും കൂടുതൽ കരുത്ത് അവൾക്കു തന്നെയല്ലേ?
പലതും ആലോചിച്ചുകൊണ്ട്, വരുന്നതുവരട്ടെയെന്നു കരുതി, ശംഭു കുന്ന് കയറി നടന്നു. പാറക്കെട്ടിനിടയിലുള്ള ഗുഹയിൽ, അന്ന്നിന്ന അതേസ്ഥലത്ത്, പ്രിയംവദ നില്ക്കുന്നു. സമയവും ഏതാണ്ട് അതേ നേരം. കാറ്റ്, മഴ, ഇടിമിന്നൽ…. ഇവമാത്രമാണ് ഇല്ലാത്തത്.
ആശാരിമാരുടെ തമ്പുരാൻ എന്തു ചെയ്യുന്നുണ്ടാവും?
ശംഭു, പ്രിയംവദയുടെ മുൻപിലെത്തി , തല കുമ്പിട്ടു നിന്നു.
“എൻറെ മുഖത്തേയ്ക്കു നോക്ക്, തെമ്മാടിച്ചെക്കാ”
അവളുടെ ശബ്ദത്തിൽ അമർഷമല്ല, ഒരു കുസൃതിയായിരുന്നു, ഉണ്ടായിരുന്നത്.
“ബലാൽസംഗക്കാരാ, എൻറെ മുഖത്തോട്ട് നോക്കാൻ” പ്രിയംവദ.
ശംഭു മുഖമുയർത്തി നോക്കി.
അവളുടെ ചുണ്ടിൻറെ കോണിൽ ഒരു അർദ്ധമന്ദഹാസം ഒളിച്ചിരിപ്പുണ്ടായിരുന്നു.
ചുമന്ന ഷർട്ടും കള്ളിമുണ്ടുമാണ്, അവളുടെ വേഷം. ഷർട്ടിൻറെ രണ്ടു ബട്ടണുകൾ ഇട്ടിട്ടുണ്ടായിരുന്നില്ല. ആ വിടവിലൂടെ വയറും പൊക്കിൾച്ചുഴിയും കാണാം.
പ്രിയംവദയുടെ മുലകൾക്ക് വലിപ്പം വച്ചിരിക്കുന്നു !
പുരുഷ സ്പർശനമേറ്റാൽ അങ്ങനെ സംഭവിക്കും;
ഇത് പറഞ്ഞു തന്നത് ആരാണ്?
നഗരത്തിൽ വച്ച് ഒരു പോക്കറ്റടിക്കാരൻ.
അവൻറെ ഉള്ളിൽ വേറെ ചില പ്രകൃതിവിരുദ്ധ, ചീത്ത ലക്ഷ്യങ്ങൾ ഉണ്ടെന്ന് മനസ്സിലാക്കിയ ശംഭു, സൂത്രത്തിൽ രക്ഷപ്പെടുകയായിരുന്നു.
അവൻ സ്വയം വയസ്സറിഞ്ഞ ചെക്കനാണ്. അവനെ ആർക്കും പറ്റിക്കാൻ പറ്റില്ല!
ശംഭു ഒരു കാര്യം ശ്രദ്ധിച്ചു.
പ്രിയംവദ പെററിക്കോട്ട് ഉപേക്ഷിച്ചിരിക്കുന്നു. മറ്റെന്തോ ഉപകരണമാണ്, നെഞ്ചിൽ.
ഒരുപക്ഷെ, അതിൻറെ വലിപ്പവുമാകം.
“എടാ” പ്രിയംവദ വിളിച്ചു. “നീ എന്തിനാ എന്നെ ഇങ്ങനെ നോക്കുന്നത്? ഇന്നും വല്ല പദ്ധതി മനസ്സിലുണ്ടോ?”
ശംഭുവിൻറെ മുഖം ദയനീയമായിരുന്നു.
“നീ, എന്തിനാ നാട് വിട്ട് ഓടിപ്പോയത്?”
“പേടിച്ചിട്ട്” ശംഭു പറഞ്ഞു.
“ഞാൻ നിൻറെ മാമിയല്ലേ? മുറ നോക്കാതെ ഇങ്ങനൊക്കെ കാട്ടാമോ?”
“അന്നേരം എനിക്ക് വിശപ്പായിരുന്നു.”
ശംഭുവിൻറെ ആ മറുപടി കേട്ട്, പ്രിയംവദ ഉറക്കെ ചിരിച്ചു. അവളുടെ ചിരി, പാറക്കെട്ടുകളിൽ തട്ടി, അനേകം പ്രതിധ്വനികളുണ്ടായി.
“എൻറെ മണ്ടൻ ചമ്പൂ, വെശന്നാൽ ആള്വോള് ഇങ്ങനത്തെ അക്രമാ കാട്ട്വാ ? നീ എന്നെ തിന്നുമായിരുന്നല്ലോ.” പ്രിയംവദ ചിരി നിർത്തി , ഗൗരവഭാവത്തിൽ തുടർന്നു.
“അന്ന് രാത്രി മുഴുവൻ ഞാൻ ആലോചിച്ചു. എന്തൊരു ബലമായിരുന്നു, നിനക്ക് ! പിറ്റേന്നാ ഞാനറിഞ്ഞത്, നീ നാടുവിട്ട് ഓടിപ്പോയീന്ന്. സത്യം പറഞ്ഞാൽ, ശംഭൂ, നീ മടങ്ങിവന്നൂന്നറിയുന്നത് വരെ, ഒരു രാത്രിപോലും ഞാൻ നേരെ ഉറങ്ങീട്ടില്ല.”
അവൾ ഒരു ഉരുളൻ പാറപ്പുറത്ത് കയറി ഇരുന്നിട്ട്, ആശാരിമാരുടെ തമ്പുരാൻ കുടികൊള്ളുന്ന കളത്തിൻറെ ഭാഗത്തേയ്ക്ക് മിഴിനട്ട് പറഞ്ഞു. “എൻറെ ഭാഗത്തും കുറച്ച് തെറ്റുണ്ട്. നീ തീരെ ചെറ്യ ചെക്കനല്ലാന്ന് ഞാനും ഓർക്കണമായിരുന്നു.”
കഴിഞ്ഞുപോയ പത്തമ്പത്ദിവസങ്ങൾക്ക്ശേഷം ശംഭു, ആശ്വാസത്തോടെ ഒന്ന് നെടുവീർപ്പിട്ടു.
“ശംഭൂ” അവൾ വിളിച്ചു. അവൻ വിളികേട്ടു.
“നീയിനി, സ്കൂളിൽ പോണില്ലേ?”
“ഇല്ല’
“പോണം. ഞാനാ പറയുന്നത്, പോണം.”
ശംഭു വിഷമത്തോടെ പ്രിയംവദയെ നോക്കി.
“നിൻറെ ബുക്കൊക്കെ ഞാനീ ഗുഹയ്ക്കുള്ളിൽ സൂക്ഷിച്ചു വച്ചിട്ടുണ്ട്. നീ നാളെ മുതൽ സ്കൂളിൽ പോണം. രാവിലെ നിനക്ക് കഴിക്കാനുള്ളത് ഞാനിതിനകത്ത് കൊണ്ടുവയ്ക്കും. ഉച്ചയ്ക്ക് വിട്ടാൽ നീ നേരെ ഇവിടെ വരണം. ആഹാരം ഇതിനകത്ത് കാണും. കഴിച്ചിട്ട് സ്കൂളിൽ പോണം. നന്നായിട്ട് പഠിക്കണം. പറഞ്ഞത് കേട്ടല്ലോ.”
ശംഭു തലകുലുക്കി.
“ഇനി വേണോങ്കിൽ നീ എന്നെ കെട്ടിപ്പിടിച്ചോ.”
“അയ്യോ-“
“ഞാൻ പറയുന്നതൊക്കെ അനുസരിച്ചോണം. അതാണ് നിനക്കുള്ള ശിക്ഷ. ഒരു പെണ്ണിൻറെ ദേഹത്ത് ആദ്യമായി തൊടുന്ന ആണിൻറെമേൽ ഒരുപെണ്ണിന് ചില അവകാശങ്ങളൊക്കെയുണ്ട്.” അവൾ പാറപ്പുറത്ത് നിന്നിറങ്ങി അവൻറെ അടുത്തേയ്ക്ക് നീങ്ങിനിന്നിട്ട് പറഞ്ഞു.
“ങും, കെട്ടിപ്പിടിക്ക്, ഗുസ്തിക്കാരെപ്പോലെയല്ല, നല്ല സ്നേഹത്തോടെ.”
ശംഭു അവളെ മൃദുവായി, കെട്ടിപ്പിടിച്ചു.
“അങ്ങനെ.ങും, ഇനി ഒരുമ്മ തന്നോളൂ”
ശംഭു ഒറ്റവീർപ്പിൽ ഒരുന്നൂറ് ഉമ്മകൾ വച്ചു.
“കള്ളച്ചെക്കാ, ഒന്നെന്നല്ലേ പറഞ്ഞേ” അവൾ ചിരിച്ചു. “ഞാൻ നിൻറെ മാമിയല്ലേ?”
“അതിന് അത്രയ്ക്കടുത്ത ബന്ധമൊന്നുമില്ലല്ലോ” ശംഭു ചിരിച്ചു. “പതിനാറു വയസ്സ് തികയാത്ത ഒരു മാമി!”
ശംഭുവിൻറെ പരിഹാസം ആസ്വദിച്ചുകൊണ്ട് അവൾ ചോദിച്ചു.
“ഓഹോ? അപ്പൊ ആ കണക്കൊക്കെ നീ എടുത്തു, ല്ലെ? നീ ഇതാരോടെങ്കിലും പറയ്വോ?”
“ഇല്ല”
“ങ്ങും, പുസ്തകങ്ങളൊക്കെ ഉള്ളിലുണ്ട്. എടുത്തോണ്ട് വീട്ടില് പോ.”
പ്രിയംവദ ആജ്ഞാപിച്ചു.
കാലം പറന്നു.
ഓലട്ടിക്കട്ടിനുള്ളിലെ ഗുഹ ഏദൻതോട്ടമായി.
ശംഭുവിൻറെ ജീവിതത്തിലെ സുവർണകാലം….. രുചികരമായ ഭക്ഷണം…… കൂട്ടിന്, രണ്ടര മൂന്ന് വയസ്സ് മൂപ്പുണ്ടെങ്കിലും സ്നേഹമയിയായ ഇണ…….
ആലിംഗനങ്ങളും ചുംബനങ്ങളും ലാളനകളും കൊണ്ട് പൂത്തുലഞ്ഞ ശരീരങ്ങൾക്കുള്ളിൽ ഹൃദയങ്ങൾ ചിറകടിച്ച് കുറുകിക്കൊണ്ടിരുന്ന ഒരു പകൽ, ശംഭുവിൻറെ മടിയിൽക്കിടന്ന്, പ്രിയംവദ പറഞ്ഞു.
“ശംഭൂ, എൻറെ കല്യാണം നിശ്ചയിച്ചു.”
“ങേ?”
“അതേന്ന്”
“അപ്പൊ…ഞാൻ-..?”
“നീ… നിനക്കെന്താ?”
“ഞാനല്ലേ നിന്നെ കല്യാണം കഴിക്കേണ്ടത്?”
“എടാ, മന്ദബുദ്ധിച്ചെക്കാ, “പ്രിയംവദ ശംഭുവിൻറെ തലയിൽ ഒരു കൊട്ടുകൊടുത്തുകൊണ്ട്, പറഞ്ഞു. “നിനക്കെത്ര വയസ്സായി? പതിന്നാല്. എനിക്ക് പതിനേഴും. നീ കാല്യാണപ്രായമാകണമെങ്കിൽ ഇനിയും പത്തുപന്ത്രണ്ട് കൊല്ലം കഴിയണം. അപ്പോഴേയ്ക്കും എൻറെ മൂത്തകൊച്ച് ഹൈസ്കൂളിലാകും.
എടാ, അല്ലെങ്കിലും ഞാൻ നിൻറെ മാമിയല്ലേ?”
“ആ ബന്ധം ഇനി പറയരുത്.”
അത്കേട്ട് പ്രിയംവദയ്ക്ക് ചിരിപൊട്ടി. ശംഭുവിന് ദേഷ്യം വന്നു.
എല്ലാം കഴിഞ്ഞിട്ട് ‘മാമി ‘ പോലും!
“ആരാ നിന്നെ കെട്ടുന്നത്?”
“മാല്വേച്ചീടെ ഭർത്താവിൻറെ ഒരു ബന്ധു. കഴിഞ്ഞ ഞായറാഴ്ച എന്നെ വന്നു കണ്ടു. എന്നെ കെട്ടിയേ അടങ്ങൂന്നുംപറഞ്ഞ്, പ്രാന്തെടുത്തു നടക്കണെന്നാ മാല്വേച്ചി പറഞ്ഞത്. എനിക്കത്രയ്ക്ക് ചന്തമൊണ്ടാടാ?”
ശംഭു പല്ലിറുമ്മി.
“വരുന്ന മേടത്തിലാണ് ദിവസം കുറിച്ചേയ്ക്കുന്നത്”
“നീ പോയാൽ ഞാനെന്തുചെയ്യും?” ശംഭുവിനു കണ്ണുകൾ നിറഞ്ഞു.
എനിക്കും വിഷമമുണ്ട്, ശംഭൂ. പക്ഷെ, എന്ത്ചെയ്യും? നിനക്ക് കുറച്ചുകൂടി പ്രായമുണ്ടയിരുന്നെങ്കിൽ ഞാൻ നിൻറെ കൂടെ ഇറങ്ങിവരുമായിരുന്നു.”
അപ്പോൾ കാര്യങ്ങൾ ഉറപ്പായിരിക്കുന്നു; ശംഭു തളർന്നു.
പ്രിയംവദയില്ലാത്ത കവുംപുറം ഗ്രാമം അവന് ചിന്തിക്കാൻ പോലുമാകില്ലായിരുന്നു.
അവൻ ഊണും ഉറക്കവുമില്ലാതെ നടന്നു. പുസ്തകങ്ങളിലും പാഠങ്ങളിലും അവൻറെ മനസ്സ് തങ്ങിനിന്നില്ല.
ശംഭു ഒമ്പതാംക്ലാസ്സിൽ തോറ്റു.
വീട്ടുകാർ അവനെ ഒന്നുംപറഞ്ഞില്ല. പ്രിയംവദ, അവനെ ശകാരിച്ചു.
“എൻറെ നെഞ്ചിൽത്തന്നെ നോക്കിയിരുന്നാൽ, ചെക്കാ, നീയെങ്ങനെ പരീക്ഷ ജയിക്കും? അതിൻറെ നൂറിലൊന്ന് നീ, പുസ്തകത്തിൽ നോക്കാത്തതെന്തു?”
ശംഭു അവളെ കെട്ടിപ്പിടിച്ച് കരഞ്ഞു. അവൾ നിന്നുകൊടുത്തു.
പാറക്കെട്ടിൻറെ വളരെ ഉള്ളിലേയ്ക്ക് പോയാൽ, നീർച്ചോല ഉത്ഭവിക്കുന്ന വിശാലമായ ഒരു ഗുഹയാണ്. പാറക്കെട്ടിൻറെ പല വിടവുകളിലൂടെയും പതിക്കുന്ന പ്രകാശചീളുകൾ, അതിനുള്ളിൽ മാസ്മരികമായ ഒരു പ്രകാശസംവിധാനം തന്നെ തീർത്തിട്ടുണ്ട്. ഒരു ചെറുതടാകവും കുഞ്ഞ് വെള്ളച്ചാട്ടവും ഒക്കെയുള്ള രഹസ്യം, വിശന്നുനടന്ന നാളുകളിൽ, ശംഭു കണ്ടുപിടിച്ചതാണ്. ആ രഹസ്യസങ്കേതം ശംഭു, പ്രിയംവദയ്ക്ക് മാത്രമാണ് കാണിച്ചുകൊടുത്തിട്ടുള്ളത്. അവിടെ തങ്ങിക്കിടക്കുന്ന വെള്ളത്തിന് കൊടുംതണുപ്പാണ്. അതുകൊണ്ടുതന്നെ ശംഭു അതിൽ കുളിക്കാറില്ല.
അവധിക്കാലത്തെ, കടുത്തവെയിലുള്ള, ഒരു ഉച്ചനേരം.
ശംഭു എത്തുമ്പോൾ, വെള്ളച്ചാട്ടത്തിലേയ്ക്കുള്ള വഴിയിലെ, ഉരുളൻ കല്ലുകളിലൊന്നിൽ പ്രിയംവദയുടെ വസ്ത്രങ്ങൾ അഴിച്ചുവച്ചിരിക്കുന്നു.
അവൻ ഉള്ളിലേയ്ക്ക് നടന്നു.
നീർച്ചോലയിൽ, ഒരു വനദേവതയെപ്പോലെ, നീരാടിനില്പ്പാണ്, പ്രിയംവദ.
“ശംഭൂ…” അവൾ വിളിച്ചു. “വാ”
ശംഭൂ…വാ… ശംഭൂ…വാ… ശംഭൂ…വാ…ശംഭൂ…വാ… ശംഭൂ…വാ…
ആയിരം പ്രതിധ്വനികൾ !
“വാടാ”
ശംഭു ചെന്നു.
“നിൻറെ വീട്ടിൽ കല്യാണക്കുറി കൊടുത്തിരുന്നു, കണ്ടായിരുന്നോ? ഏപ്രിൽ പത്തൊമ്പത്. മേടം അഞ്ച് “
“അവിടാരും പറഞ്ഞില്ല.”
കഴുത്തൊപ്പം വെള്ളത്തിൽ നില്ക്കുന്ന പ്രിയംവദ പൂർണ്ണനഗ്നയായിരുന്നു.
“ഇനി ഏഴുദിവസം, ഏഴു.. സുന്ദര..രാത്രികൾ” പ്രിയംവദ പറഞ്ഞു. “ഈ ഗുഹ നഷ്ട്ടപ്പെടുന്നതോർത്താണ്, എൻറെ ദു:ഖം.”
അപ്പോൾ ഞാൻ നിൻറെ ദു:ഖമല്ലേ?
“ഞാൻ പോയിക്കഴിഞ്ഞാൽ നീ എന്നെ മറക്കുമോ, ശംഭൂ?”
ശംഭു കരഞ്ഞു. പ്രിയംവദയും കരഞ്ഞു.
പ്രിയംവദ എണീറ്റ്നിന്ന് രണ്ടുകൈകളും നീട്ടി. എന്നിട്ട് ഒരു പ്രസ്താവനപോലെ പറഞ്ഞു.
“എൻറെ ആദ്യഭർത്താവ് ശംഭുവാണ്, വാ, ഞാൻ നിനക്കുംകൂടി ഉള്ളതാണ്. വരൂ”
ശംഭു അവളുടെ നഗ്നമായ മാറിലേയ്ക്കിറങ്ങിച്ചെന്നു.
ആ മേടം നാലാം തീയതി ശംഭു നാടുവിട്ടു, രണ്ടാംതവണ.
പ്രിയംവദയില്ലാത്ത കാവുംപുറത്ത്, ശംഭുവിന് ഒന്നും ചെയ്യാനില്ല.
നഗരം അവനെ മാടിവിളിച്ചു. പരസ്പരം ശ്രദ്ധിക്കാത്ത, തിരിച്ചറിയാത്ത, ആയിരക്കണക്കിന് ശരീരങ്ങളിൽ ഒന്നായി, ശംഭു അലഞ്ഞു.
ശംഭുവിൻറെ കഥ അവസാനിക്കുന്നില്ല.
ശംഭുവിൻറെ ചരിത്രം ഇവിടെ തുടങ്ങുന്നതേയുള്ളൂ.
ശംഭു യാത്ര തുടങ്ങിയിട്ടേയുള്ളൂ.
അനന്തമായ യാത്ര!
ഒന്നും അവസാനിക്കുന്നില്ല.
ശംഭുവിനെ വീണ്ടും കണ്ടുമുട്ടും.