വേനൽ

വെയില് തിന്ന്
മരിച്ചു വീണ ഇലകൾ

പച്ചപ്പ് കുടഞ്ഞെറിഞ്ഞ
കാടുകൾ

വരണ്ടുണങ്ങിയ
ജല പാതകൾ

വിണ്ടുകീറിയ
പാടങ്ങൾ

പൊള്ളുന്ന
മണൽ തരികൾ

കനലിൽ ചുട്ടെടുക്കുന്ന
ജീവിതയാത്രകൾ

തൃശൂർ മാടായിക്കോണം സ്വദേശിനി. നവമാധ്യമങ്ങളിൽ കവിതകൾ എഴുതാറുണ്ട്