വേനല്‍മഴയില്‍

കൊന്നപൂത്ത
ശിഖരങ്ങളത്രയും
മഞ്ഞ തൊട്ടുഴി_
യുന്നതാം മേടമേ

വന്നെതിരിടും
സൂര്യാംശുവെപ്പോലും
പൊന്നുരച്ചു കാ_
ട്ടുന്നതാമുഷ്ണമേ

നിങ്ങളുള്ളിലായ്_
പ്പേറും ഘനശ്യാമ
ദുഃഖമത്രയും
കണ്ണുനീരായിതാ

പെയ്തു തോരുന്ന
വേനല്‍പ്പകര്‍ച്ചയില്‍
കണ്ണുപൊട്ടുവാന്‍
കാക്കുന്നു പച്ചയായ്

ഉണ്ടെന്നുള്ളിലും
ഭൗമമാം സൗഹൃദം
ഉള്ളുനീറി_
പ്പൊലിയുമേയാനന്ദം.

കണ്ണൂർ കൂത്തുപറമ്പ് സ്വദേശി. പത്ത് കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.