ഇരുട്ടിന് പ്രകാശമായിരുന്നു.
കണ്ണുകളിൽ തുളച്ചു
കയറുന്ന,
സ്വകാര്യതയിൽ നുഴഞ്ഞു കയറുന്ന,
ഇരുട്ടിൻ്റെ പ്രകാശം.
പ്രകാശത്തിന് ഇരുട്ടായിരുന്നു.
സ്വപ്നങ്ങളെ മറച്ചു വയ്ക്കുന്ന,
പ്രിയ കാഴ്ച്ചകളെ മായ്ച്ചു കളയുന്ന,
പ്രകാശത്തിൻ്റെ ഇരുട്ട്.
എന്നിലെന്താണ്?
ഇരുട്ടോ പ്രകാശമോ?