ഓർമ്മകൾ
കൊഴിച്ചിട്ട്
ഹൃദയം അറുത്തു
നീ പോയ കാലം..
വെറുതെയോർക്കുന്നു
ഞാനിന്നും..
നിന്റെയോർമയെ
ചുറ്റിവരിഞ്ഞു
പെറ്റുപെരുകുന്നല്ലോ
വീട്ടാക്കടങ്ങൾ..
തിരിച്ചെടുക്കാൻ
മറന്നതാം
എണ്ണിയാലൊടുങ്ങാത്ത
ചുംബനങ്ങൾ..
താരാഗണങ്ങൾ
സാക്ഷിയായ്
ഭ്രാന്ത് പൂത്ത
രാത്രികൾ…
സ്‌മൃതിപഥങ്ങളിൽ
ഉന്മാദത്തിടമ്പേറ്റും
ഉടൽവേഗങ്ങൾ
മിന്നൽപ്പിണരുകൾ…
ഓർമ്മകൾ
വേരിറങ്ങി
വൻമരമായ്
നീയെന്നിൽ
വളരുമ്പോൾ
വെറുതെ..
വെറുതെയോർക്കുന്നു
നിന്നെ ഞാനിന്നും.