പായാരം ചൊല്ലിച്ചൊല്ലിക്കൊമ്പിലിരിക്കും തത്തകളെ!
പാടത്തു പുന്നെൽക്കതിരുകൾ കൊത്തി തിന്നാനില്ലെന്നോ?
പലനാളിൽ പാരിൽപലവഴി പകലന്തി പറന്നിട്ടും
പേരിന്നുപോലും വരിനെൽകതിരുകൾ കാണ്മാനില്ലെന്നോ!
കതിരുകൾ വിളയും വയലുകളിൽമണി മാളികപണിയുകയാണെന്നോ?
കനലുകൾ വാരിവിതറി വേനലഗ്നിക്കാ വടിയാടുന്നോ?
കളകളംപാടി ഇരുകര മുട്ടിപ്പാഞ്ഞോരരുവി കളിൽ,
കണികാണാൻപോലും തെളിനീരൊഴുകുന്നി ല്ലേ തത്തമ്മേ?
നിൻ തൂവൽചന്തമതെന്തു കുറഞ്ഞേപോയി ചൊല്ലാമോ ?
നിൻചുണ്ടിൽ ചായം തേച്ചു മിനുക്കാനെന്തു മറന്നേപ്പോയ്?
നിൻ നെഞ്ചു പടപടയങ്ങു മിടിക്കുവതെന്തേ തത്തമ്മേ?
നിൻ കണ്ണുകളീറനണിഞ്ഞു കരയുകയാ ണോ ചൊല്ലൂനീ!
കൂട്ടിലെ കുഞ്ഞിക്കേകാനിത്തിരിയന്നം തേടുവതല്ലേ നീ?
കൂടണയാൻ പോകുന്നില്ലേ സായംസന്ധ്യയ ടുത്തില്ലേ ?
കൂമ്പാളത്തേനും ചെറുപയർ മണിയും കൂടെ തന്നിടാം.
കുറ്റാംകുറ്റിയിരുട്ടും മുൻപേ കൂടണയൂ നീ തത്തമ്മേ.
കുന്നും മലയുമിടിച്ചു നിരത്തി ക്രൂരത കാട്ടീടുന്നൂ നാം
കാലംതെറ്റിപെയ്യും മഴയും പൊരിവെയിലും
വന്നങ്ങെത്തുന്നു.
കേവലമൊരുചാൺവയറിനുവേണ്ടിയാർ ത്തിമുഴുത്ത മനുഷ്യാ നീ
കാലക്കേടു ക്ഷണിച്ചുവരുത്താൻനോക്കരു തിനിമേലോർത്തോളൂ.
സുന്ദരമാമീ ഭൂമിയിൽ നീണാൽ വാഴണമെ ങ്കിൽ കേട്ടോളൂ,
സർവ്വ ചാരാചാര സൗഹൃദബന്ധം പാരിൽ പരിപാലിക്കേണം
കാലമിവിടെ കണ്ണുതുറന്നു നേരിൽ കാണു ന്നുണ്ടെല്ലാം.
കാത്തീടേണം കാടും നാടും തോടും പുഴയും നന്നായി.