വിരൽ ചാലുകൾ

വിരലുകൾക് ഒരതീന്ദ്രിയ സിദ്ധിയുണ്ട് …

അവയ്ക്ക്, ഹൃദയത്തെ
വിരൽത്തുമ്പാൽ
തൊട്ടു കൊടുക്കാനാവും.

ഒരാളിൽ നിന്നു മറ്റൊരാളിലേക്ക്
അതിനു ഹൃദയത്തെ
ചോർത്തി കളയാനാകും.

ഒരേ ഒരു തവണ,
നിങ്ങൾ ഹൃദയം
വിരൽ തുമ്പിലേക്കാക്കുക,

പരസ്പരം ഹൃദയങ്ങളെ
വിരൽ തുമ്പിലൂടെ
കൊരുത്തു വെക്കുക.

നിലാവിനെ സാക്ഷിയാക്കുക,
നക്ഷത്രങ്ങളെ സാക്ഷിയാക്കുക.

ഒരാൾ മറ്റെയാളിലേക്ക്
വിരൽത്തുമ്പുകളിലൂടെ ഊറിയിറങ്ങുന്നതറിയുക…
ഹൃദയം നിറഞ്ഞു തുളുമ്പുന്നതറിയുക.

വിരലുകൾ വെറും വിരലുകളല്ല …
ഹൃദയത്തിലേക്കുള്ള ചാലുകളാണവ.

ചങ്ങനാശ്ശേരി സ്വദേശി. ആസ്‌ട്രേലിയയിൽ നേഴ്സ് ആയി ജോലി നോക്കുന്നു . നവമാധ്യമങ്ങളിൽ സജീവം.