വായന

ഉറക്കം വരുന്നില്ലെന്ന
പരാതിയുമായി
ഒരാള്‍
ഡോക്ടറെക്കണ്ടു.

പുസ്തകമേതെങ്കിലുമുണ്ടെങ്കില്‍
വായിച്ചു നോക്കൂവെന്ന്
ഡോക്ടര്‍

പുസ്തകം ഫലിച്ചു.
പെട്ടെന്നുറങ്ങിപ്പോയി.
പുസ്തകം കൈയില്‍ നിന്നും പോയി.

എപ്പോഴും ഉറക്കം തൂങ്ങുന്നുവെന്ന്
ഒരാള്‍ ഡോക്ടറെക്കണ്ടു.

പുസ്തകമേതെങ്കിലുമുണ്ടെങ്കില്‍
വായിച്ചു നോക്കൂവെന്ന്
ഡോക്ടര്‍

അയാള്‍ക്ക്
ഉറക്കം പോയിക്കിട്ടി.
പുസ്തകം ചേര്‍ന്നു കിട്ടി.

കണ്ണൂർ കൂത്തുപറമ്പ് സ്വദേശി. പത്ത് കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.