വസന്തം തേടി

മിടുക്കിപ്പെണ്ണിന്റെ വെളുത്ത ഉള്ളിലായ്
വിരിഞ്ഞു ചെമ്പനീർപ്പൂവ്..

വിടർന്ന കണ്ണുകൾ കളിപറഞ്ഞപ്പോൾ
തെളിഞ്ഞ പുഞ്ചിരി പോലെ..

അടുത്ത് നിന്നവൾ അകന്നുപോകുമ്പോൾ
ഉള്ളിലെന്തൊരു നോവ്..

യാത്രചൊല്ലി ഞാൻ ഈമരുഭൂവിൻ
വസന്തം തേടിയ നാളിൽ,
ചിരിച്ചമുഖം, ഒരിക്കൽ മാത്രം
വാടിപ്പോയത് കണ്ടു..

നീൾമിഴിത്തുമ്പിൽ നീർമണിപ്പൂക്കൾ
അടർന്നുതൂവിയ നേരം,

വരുത്തി ചിരിച്ച പൂമുഖം
കണ്ടുഞാൻ യാത്രചൊല്ലി പോന്നു..

ഒരിക്കൽകൂടി നിൻ പുഞ്ചിരിപ്പൂക്കൾ
മുകർന്നു സുഗന്ധം തേടാൻ,

ഇന്നീ മരുഭൂവിലെ ചുടുകാറ്റിൽ
നിന്നോർമ്മയിൽ മുങ്ങി,

കുളിരണിഞ്ഞു കാത്തിരുപ്പൂ വീണ്ടും..
വീണ്ടും.. ആ വസന്തകാലം തേടി.

കോട്ടയം കാഞ്ഞിരപ്പിള്ളി സ്വദേശി. 'മാവ് പറഞ്ഞത്' എന്നപേരിൽ ഒരു കവിതാസമാഹാരം ഈയിടെ പുറത്തിറങ്ങി. നവമാധ്യമങ്ങളിൽ ഏഴുതാറുണ്ട്