രാവും പകലും

രാത്രി

ഇഴ



ന്നു
വീണ
മഞ്ഞിൻ തുള്ളികൾ

പ്രഭാതത്തിൽ
മുട്ടകളാവുന്നു.

സൂര്യാതപത്താൽ
പൂക്കൾ വിടരുന്നു.

കാറ്റ്
കടംകൊണ്ട
വാക്കുകൾക്ക്
പുഷ്പങ്ങളെക്കാൾ
സുഗന്ധം ?

*

*
പകൽ
നദീതീരത്തെ
ആറ്റുവഞ്ചികളിൽ
ധ്യാനിച്ചിരിക്കുന്നു
കാറ്റ്

രാത്രികളിൽ
പൂക്കളുടെ
കൂടു പൊളിച്ച്
ജലോപരിതലത്തിൽ
മലർന്നു പറക്കുന്നു .

കാറ്റിന്റെ
കണ്ണുകളിൽ
ചാന്ദ്രപ്രതിബിംബം.

പത്തനംതിട്ട സ്വദേശി. ദുബായിൽ താമസം. കവിതസമാഹാരങ്ങൾ - ഉന്മത്തതകളുടെ ക്രാഷ്ലാന്റിങ്ങുകൾ, ടെക്വീല, ഉളിപ്പേച്ച്, രാജാവിന്റെ വരവും കൽപ്പമൃഗവും, കള്ളിമുള്ളിന്റെ ഒച്ച. കഥാസമാഹാരം - ജിഗ്സ പസൽ. ആദി & ആത്മ (നോവൽ - ബാലസാഹിത്യം )