രമേശൻ മുല്ലശേരിയുടെ ആദ്യ നോവൽ ഇൻജുറി ടൈം ജനുവരി 13 ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തിൽ നടക്കുന്ന ചടങ്ങിൽ പ്രകാശനം ചെയ്യും. പിറവം അക്ഷരം സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ അക്ഷരശ്ലോകസദസും തുടർന്ന് കവിയരങ്ങും നടക്കും. 5 ന് നോവലിസ്റ്റ് ഇ.പി.ശ്രീകുമാർ നോവൽ പ്രകാശനം ചെയ്യും. ക്യാൻസർ രോഗ വിദഗ്ദ്ധൻ ഡോ: വി.പി.ഗംഗാധരൻ ആദ്യ പ്രതി ഏറ്റുവാങ്ങും. തലയോലപ്പറമ്പ് ദേവസ്വം ബോർഡ് കോളേജ് ഇംഗ്ളീഷ് വിഭാഗം മേധാവി പ്രൊഫ. ഡോ.ഇന്ദു കെ.എസ് ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും. കേരള കലാമണ്ഡലം മുൻ വൈസ് ചാൻസലറും കാലടി സംസ്കൃത സർവ്വകലാശാല മുൻ രജിസ്ടാറുമായ ഡോ. കെ.ജി.പൗലോസ് പുസ്തക പരിചയം നടത്തും. വി.കെ.സുധാകരൻ, ശ്രീകുമാർ ഇലഞ്ഞി, കേരള പബ്ളിക് സർവീസ് കമ്മീഷൻ അംഗം ഡോ. കെ.പി. സജിലാൽ,
വൃന്ദാ മോഹൻദാസ്, ബാബുരാജ് കളമ്പൂര്, രമേശൻ തമ്പുരാൻ, സംഗീത ജസ്റ്റിൻ, രമേശൻ മുല്ലശ്ശേരി, എ.എ.ഭട്ടതിരിപ്പാട് എന്നിവർ പ്രസംഗിക്കും.