രണ്ടു കവിതകൾ

1.ദൂരം

നീയുള്ളതിൽ നിന്ന്
നീയില്ലായ്മയിലേയ്ക്കും
നീയില്ലായ്മയിൽ നിന്ന്
നീയുള്ളതിലേയ്ക്കുമുള്ള
ദൂരമാണ്
എൻ്റെ യാത്ര.

2.വിപ്ലവം

കവിതയിലെ പ്രണയം
മായ്ച്ചു കളയാൻ പറഞ്ഞവരോട്
കവിത സമൂഹത്തിൻ്റെ കണ്ണാടിയാകണം
എന്നു പറഞ്ഞവരോട്
ഇരുട്ടിനെ, ശൂന്യതയെ
മിഥ്യയെ
പ്രണയിക്കുന്നതിലും വലിയവിപ്ലവം മറ്റെന്താണെന്ന്
അവളുടെ മറുചോദ്യം.

കോട്ടയം ജില്ലയിലെ പൊൻകുന്നം സ്വദേശി. കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപിക. ഇംഗ്ലീഷിലും മലയാളത്തിലും കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.