കഥാകൃത്തും വിവർത്തകനുമായ എസ്. ജയേഷ് (39) അന്തരിച്ചു. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കവെ ഇന്ന് രാവിലെ ഏഴ് മണിയോടെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. പനി ബാധിച്ച് ആശുപത്രിയിലെത്തിയ ജയേഷ് അവിടെ വെച്ച് തലചുറ്റിവീണ് ഗുരുതരമായി പരിക്കേറ്റിരുന്നു. ഒന്നര മാസത്തോളമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
പാലക്കാട് സ്വദേശിയാണ്. വ്യാഴാഴ്ച രാവിലെ പത്തിന് സ്വദേശമായ തേൻകുറിശ്ശി വിളയന്നൂരിൽ സംസ്കാര ചടങ്ങുകൾ നടക്കും.
ക്ല, ചൊറ, മായക്കടൽ, ഒരിടത്തൊരു ലൈൻമാൻ, പരാജിതരുടെ രാത്രി എന്നിവയാണ് പ്രധാന കൃതികൾ. പെരുമാൾ മുരുകൻ, ചാരുനിവേദിത എന്നിവരുടെ രചനകൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.