യുവകവികൾക്കുള്ള നല്ല കവി അവാർഡ് പിവി സൂര്യഗായത്രിക്ക്

യുവകവികൾക്കായി ഏർപ്പെടുത്തിയ നല്ല കവി അവാർഡ് പിവി സൂര്യഗായത്രിയുടെ ‘മേരിഹെസ്‌കേൽ എന്ന പ്രേമത്തിന്റെ ഓർബിറ്റ് ‘ എന്ന കവിതാസമാഹാരത്തിനു ലഭിച്ചു. ക്യാഷ് അവാർഡും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. ‘മേരിഹെസ്‌കേൽ എന്ന പ്രേമത്തിന്റെ ഓർബിറ്റ് ‘ പ്രസിദ്ധീകരിച്ചിരിക്കുന്നത് ലോഗോസ് ബുക്സ് ആണ്.

കണ്ണൂർ ജില്ലയിലെ ഇരിട്ടിക്കടുത്തുള്ള മുഴക്കുന്ന് ആണ് പിവി സൂര്യഗായത്രിയുടെ സ്വദേശം. തലശ്ശേരി ഗവ: ബ്രെണ്ണൻ കോളേജിൽ മലയാള സാഹിത്യത്തിൽ ബി എ, എം എ പൂർത്തിയാക്കി. ഇപ്പോൾ ഒരു ഓൺലൈൻ മീഡിയ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. വാരികകളിലും മാസികകളിലും ഓൺലൈൻ പോർട്ടലുകളിലും കവിതകൾ പ്രസിദ്ധീകരിച്ചു വരുന്നുണ്ട്. പുറത്തിറങ്ങിയ കവിതാസമാഹാരങ്ങൾ : രജസ്വല (പാപ്പാത്തി ബുക്സ് ), മേരിഹെസ്കേൽ എന്ന പ്രേമത്തിന്റെ ഓർബിറ്റ് (ലോഗോസ് ബുക്സ് ).