ഓരോ യുദ്ധവുമുണ്ടാകുന്നത്
നമ്മുടെ ഭൂമിയിലാണ്
പിടയുന്നത് ജീവനും
പൊലിയുന്നത് സ്വപ്നവും
പൊഴിയുന്നത് കണ്ണീരുമാണ് .
ഓരോ യുദ്ധവും ഭീതിയുടെ
നിഴൽ വിരിക്കുന്നത് ഹൃദയങ്ങളിലാണ്
അടരുന്നത് പൂക്കളും
അകലുന്നത് പുലരികളും
ഇരുളുന്നത് ആകാശവുമാണ് .
മതത്തിന്റെ, വർഗ്ഗത്തിന്റെ ,
രാജ്യത്തിന്റെ പേരിൽ
ഒരിക്കൽ പോലും
കാണാത്ത മനുഷ്യരെ
ശത്രുവെന്ന് കരുതി,
അവർക്ക് നേരെ
വെടിയുതിർത്തും
ആയുധമെടുത്തും
ബോംബ് വർഷിച്ചും
പോരാടി വിജയഭേരി
മുഴക്കുമ്പോൾ
തോറ്റുപോകുന്നത്
നാമിന്ന് വരെ ആർജ്ജിച്ചെടുത്ത
അറിവുകളും മൂല്യങ്ങളുമല്ലതെ
മറ്റെന്താണ് ?