യാത്ര

പുതപ്പും
ഭൂമിയും
ഇരുട്ടും
ഗുഹയും
ഹബീബിൻ പ്രയാണങ്ങൾ അയവിറക്കുകയാണ്.

പുതപ്പ്,
ഹബീബിനും അലിയാർക്കും(1)
ഞാൻ ചൂടേകിയിരുന്നു.
കുളിരിനെ ഭയന്ന രക്തപുഷ്പങ്ങളെയോർത്ത് (2)
ഹബീബ് കരഞ്ഞ രാവുകളിൽ
ആശ്വാസവും സമാധാനവുമേകി ഞാൻ
മലർമേനിയൊട്ടിക്കിടന്നു.

ഭൂമി,
എൻ്റെ ഹൃദയം പിടയുകയാണ്
ഹബീബിൻ്റെ ചുടുരക്തം(3)
ഉടലു തുളക്കുകയാണ്
എൻ്റെ വേദന ഹബീബ് കണ്ടിട്ടുണ്ട്.      
അന്ന്,
പ്രകൃതിയും വാനവും(4)
എന്നോടൊപ്പമുണ്ടായിരുന്നു.

ഇരുട്ട്,
രാത്രിയിലെ രമ്യങ്ങൾക്ക്
ഞാൻ സാക്ഷിയായിട്ടുണ്ട്.
അന്ധകാരത്തെ ഭയന്ന പരദേശിയെ(5)
ഞാൻ കണ്ടിട്ടുണ്ട്.
ഹബീബ്
പരദേശിക്കായി കരഞ്ഞിട്ടുണ്ട്.
ആ അശ്രുകണങ്ങളെ ഞാനാവാഹിച്ചിട്ടുണ്ട്.
ഞാൻ
വാചാലനായ രാത്രികളിൽ
ഹബീബിൻ്റെ സുജൂദുകൾ(6)
എൻ്റെ മേനിയെ തഴുകിയിട്ടുമുണ്ട് .
റസൂലിൻ ആകാശാരോഹണത്തിലും
ഞാനുണ്ടായിരുന്നു.

ഗുഹ;
പ്രാണനടർന്ന ശരീരങ്ങളും
വേദനയും പ്രയാസവുമേറിയ
അടിമ തൻ അഭിലാഷവും(7)
ഞാൻ കണ്ടിട്ടുണ്ട്.
ഞാൻ
അഭയഗേഹമായന്ന് തിരുദൂതരിൽ,
ഇരു സഹൃദയരിൽ ശാന്തി തൻ തീരവുമായ്..(8).

പുതപ്പും,
ഭൂമിയും,
ഇരുട്ടും,
ഗുഹയും
ഹബീബിൻ്റെ ഓർമയിലേറി
യാത്ര തുടർന്നു..

**

1. ശത്രുക്കൾ വീടുവളഞ്ഞ രാത്രിയിലെ പകരക്കാരൻ
2 .യസിർ (റ), സുമയ്യ (റ)
3 .ബദ്റിൽ മുട്ടുപൊട്ടിയ നേരം
4. മലക്ക് ജിബ്‌രീൽ (അ)
5. ജൗഹർ (റ)
6. ഹിറ ഗുഹയിലെ രാത്രി
7. ബിലാൽ (റ)
8 . സൗർ ഗുഹ